print edition ചോറും 2 കറിയും മതിയെന്ന് സർക്കാർ; കുട്ടികളുടെ ഉച്ചയൂണിലും മണ്ണിട്ടു

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണം വിഭവസമൃദ്ധമാകില്ല. ചോറും രണ്ടുകറിയും മതിയെന്നാണ് സർക്കാരിന്റെ പുതിയ നിർദേശം. എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ ബിരിയാണി, ലെമൺ റൈസ് എന്നിവ ആഴ്‌ചയിലൊരുദിവസം നൽകുന്നതായിരുന്നു കഴിഞ്ഞ എൽഡിഎഫ് സർക്കാർ നിർദേശം. അതാണ് വെട്ടിച്ചുരുക്കിയത്.
കുട്ടികൾക്ക് പോഷകാഹാര ലഭ്യത ഉറപ്പാക്കാൻ വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമായിരുന്നു മുൻസർക്കാരിന്റെ മെനു.
പുതിയ ഉത്തരവിൽ 10 ഇനങ്ങളാണുള്ളത്. ചോറിനൊപ്പം കാബേജ് തോരൻ, സാന്പാർ, ചീര തോരൻ, പരിപ്പ് കറി, കടല മസാല, ചെറുപയർ തോരൻ, കോവയ്‌ക്ക തോരൻ തുടങ്ങിയവയാണ് നിർദേശം.
വെജിറ്റബിൾ ബിരിയാണി, നാരങ്ങാ ചോറ്, ക്യാരറ്റ് ചോറ് എന്നിവ പട്ടികയിൽ ഉണ്ടെങ്കിലും നിർബന്ധമില്ല. മെനു നിശ്‌ചയിക്കാൻ അധികാരം സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റിക്കാണ്. അച്ചാറും രസവും എണ്ണ കൂടുതലുള്ള പദാർഥങ്ങളും ഒഴിവാക്കണം. കുട്ടികളുടെ താൽപ്പര്യം കണക്കിലെടുത്തും ഫണ്ട് ലഭ്യതതയ്‌ക്കനുസരിച്ചും മത്സ്യവും മാംസവും ഉൾപ്പെടുത്താം. സംസ്ഥാനത്ത് 25 ലക്ഷം കുട്ടികളാണ് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലുള്ളത്.










0 comments