കർഷകസംഘം പതാക,- കൊടിമര ജാഥകൾ ആഗസ്‌ത് 9ന്

പട്ടാമ്പി
ആഗസ്‌ത് 10, -11 തീയതികളിലായി കൂറ്റനാട് നടക്കുന്ന കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ പതാക ജാഥ ഒമ്പതിന് വിളയൂരിൽനിന്ന് ആരംഭിക്കും. വിളയൂരിലെ കർഷകസമരത്തിൽ രക്തസാക്ഷിത്വം വരിച്ച കൂരാച്ചിപ്പടിയിലെ സെയ്താലിക്കുട്ടിയുടെ സ്‌മൃതി മണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന ജാഥ പകൽ 2.30ന് ജില്ലാ പ്രസിഡന്റ് കെ ഡി പ്രസേനൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം ജോസ് മാത്യൂസ് ക്യാപ്റ്റനും ജില്ലാ വൈസ് പ്രസിഡന്റ് യു അജയകുമാർ മാനേജരുമാണ്. തുടർന്ന് നടുവട്ടം, കൊപ്പം, തൃത്താലകൊപ്പം, മുതുതല, കൊടിക്കുന്ന്, തൃത്താല എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം സമ്മേളന നഗരിയായ കൂറ്റനാട് സെന്ററിൽ എത്തിച്ചേരും. കൊടിമര ജാഥ ഷൊർണൂരിലെ നെടുങ്ങോട്ടൂരിൽ ഒമ്പതിന് പകൽ 2.30ന് ജില്ലാ സെക്രട്ടറി എം ആർ മുരളി ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം എസ് സുഭാഷ് ചന്ദ്രബോസ് ക്യാപ്റ്റനും ജില്ലാ എക്‌സിക്യൂട്ടീവ് അംഗം യു രാജഗോപാലൻ മാനേജരുമായ ജാഥ കുളപ്പുള്ളി, വാടാനാംകുറുശി, ഓങ്ങല്ലൂർ, പട്ടാമ്പി, ഞാങ്ങാട്ടിരി, വാവന്നൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം കൂറ്റനാട് എത്തിച്ചേരും.










0 comments