ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ഇന്നുമുതൽ

പാലക്കാട്
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ധോണി ലീഡ് കോളേജിൽ വെള്ളിയാഴ്ച ആരംഭിക്കും. 14 ജില്ലകളിലെ 600ൽ അധികം പ്രതിനിധികൾ പങ്കെടുക്കും. വെള്ളി രാവിലെ നാഷണൽ സയൻസ് ചെയർ ആൻഡ് സയൻസ് എൻജിനിയറിങ് ബോർഡ് ശാസ്ത്രജ്ഞൻ പാർഥ പി മജുംദാർ ‘ശാസ്ത്രത്തിന്റെ കണിശതയും ധാർമികതയും' വിഷയം അവതരിപ്പിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്യും.
രണ്ടാംദിവസം സാഹിത്യകാരി സുധ മേനോൻ ‘ഇന്ത്യ എന്ന ആശയം ചരിത്രവും വർത്തമാനവും' വിഷയം അവതരിപ്പിച്ച് പി ടി ഭാസ്‌കര പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും. ഞായറാഴ്‌ച ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഭാവി പ്രവർത്തന രേഖയുടെ അവതരണവും ഉണ്ടാകും. സമ്മേളനം ഞായറാഴ്ച സമാപിക്കും.









0 comments