കേരള സംഗീത നാടക അക്കാദമി
സംസ്ഥാന പ്രൊഫഷണല്‍ നാടക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തിൽ മികച്ച നാടകത്തിനുള്ള അവാർഡ് തിരുവനന്തപുരം അജന്ത തിയറ്റർ ഗ്രൂപ്പിന്റെ ‘വംശ’ത്തിന്. 50,000 രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവുമാണ് പുരസ്‌കാരം. 21 കാറ്റഗറികളിലാണ് അവാര്‍ഡുകള്‍. രണ്ടാമത്തെ മികച്ച നാടകം– തൃശൂർ വള്ളുവനാട് ബ്രഹ്മയുടെ ‘പകലിൽ മറഞ്ഞിരുന്നൊരാൾ’.
മികച്ച സംവിധായകൻ: സുരേഷ് ദിവാകരൻ, രണ്ടാമത്തെ സംവിധായകൻ: രാജേഷ് ഇരുളം. മികച്ച നാടകകൃത്ത്: വി പി ഹേമന്ത് കുമാർ, രണ്ടാമത്തെ നാടകകൃത്ത്: ആർ രജിത്ത്. മികച്ച നടൻ: അനിൽ ചെങ്ങന്നൂർ, രണ്ടാമത്തെ നടൻ: സജീവ് മാടവന. നടി: കലാമണ്ഡലം സന്ധ്യ രാമചന്ദ്രൻ. രണ്ടാമത്തെ നടി: മഞ്ജു റെജി. ഗായകൻ രഞ്ജിത്ത് ജയരാമൻ, മികച്ച ഗായിക: വൈക്കം വിജയലക്ഷ്‌മി, സംഗീത സംവിധായകൻ: കല്ലറ ഗോപൻ. ഗാനരചയിതാവ്: രാജീവ് ആലുങ്കൽ. രംഗപട സംവിധായകൻ: മനോജ് മൈത്രി.
ദീപസംവിധായകൻ: മനു പയ്യന്നൂർ. വസ്‌ത്രാലങ്കാരം: ദിലീപ് സിതാര. പശ്ചാത്തല സംഗീതം: അനിൽ എം അർജുൻ. ശബ്ദലേഖകൻ: ദേവാമൃത്. ദീപനിർവാഹകൻ: സുനിൽ കുമാർ. സംഗീത നിർവാഹകൻ: ഷിബുലാൽ അഞ്ചാലുംമൂട്. ‘നവജാതശിശു വയസ്സ് -84’ എന്ന നാടകത്തിന്റെ രചയിതാവ് പ്രദീപ്കുമാര്‍ കാവുന്തറ, ‘കാലം പറക്ക്ണ് ’ എന്ന നാടകത്തിലെ അഭിനയത്തിന് ബേബി ഉത്തര എന്നിവര്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിനും അര്‍ഹരായി.
ശിവജി ഗുരുവായൂര്‍ ജൂറി ചെയര്‍മാനും അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി മെമ്പര്‍ സെക്രട്ടറിയും കോഴിക്കോട് ശിവരാമന്‍, രാജേന്ദ്രന്‍ തായാട്ട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. അവാര്‍ഡ് സമര്‍പ്പണ തിയതി പിന്നീട് അറിയിക്കുമെന്ന് കരിവെള്ളൂര്‍ മുരളി പറഞ്ഞു.









0 comments