print edition രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രക്ക് ഇടനാഴി കേരളത്തിൽ; വ്യാവസായിക ലാഭവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യം

Image: Gemini AI
തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രക്ക് ഇടനാഴി കേരളത്തിൽ യാഥാർഥ്യമാകുന്നു. ദേശീയപാത–66ൽ പിഎം ഇ–ഡ്രൈവ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഏജൻസികളുടെ ഏകോപനത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
വൈദ്യുത ചരക്ക് ഗതാഗതത്തിനായുള്ള സംസ്ഥാനത്തിന്റെ റോഡ്‌മാപ് തയ്യാറാക്കാന്‍ സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർ, വൈദ്യുതി സ്ഥാപനങ്ങൾ, വൈദ്യുത വാഹന കമ്പനികൾ, ലോജിസ്റ്റിക്‌സ് ഓപ്പറേറ്റർമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. പിഎം ഇ-–ഡ്രൈവ് പദ്ധതിയുടെ കീഴിൽ സ്വകാര്യഭൂമിയിൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ താൽപ്പര്യപത്രം സ്വീകരിക്കുന്നതിന് കെഎസ്ഇബി വികസിപ്പിച്ച വെ ബ്പോർട്ടൽ മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ താൽപ്പര്യപത്രം സ്വീകരിക്കുന്നതിന്
കെഎസ്ഇബി വികസിപ്പിച്ച വെബ്പോർട്ടൽ മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
പുതിയ തുറമുഖങ്ങളും ലോജിസ്റ്റിക്സ് പാർക്കുകളും വികസിച്ചുവരുന്ന സാഹചര്യത്തിൽ റോഡ് വഴിയുള്ള ചരക്ക് നീക്കം വർധിക്കും. ഈ അവസരത്തിലാണ് മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകളുടെ വൈദ്യുതീകരണത്തിലൂടെ വ്യാവസായിക ലാഭവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രധാന ദേശീയ-–സംസ്ഥാന ഹൈവേകളിൽ ഇ– ട്രക്ക്, ഇ– ബസ് ചാർജിങ് സൗകര്യങ്ങൾ വികസിപ്പിക്കാൻ പദ്ധതിയിൽ 2000 കോടി രൂപ നീക്കിവച്ചത് കേരളത്തിന് നിർണായക പിന്തുണയാകുമെന്ന് ശിൽപ്പശാല വിലയിരുത്തി. അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, കെഎസ്ഇബി ചെയർമാൻ മിൻഹാജ് ആലം, ട്രാൻസ്പോർട്ട് കമീഷണര്‍ നാഗരാജു ചകിലം, കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ഡോ. പി എസ് പ്രമോദ് ശങ്കർ, എനർജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടർ ഡോ. ഹരികുമാര്‍, കെഎസ്ഇബി ഡയറക്ടർ ജി സജീവ്, ചീഫ് എൻജിനിയര്‍ പി എ ആശ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും വൈദ്യുതി, ഗതാഗത യൂട്ടിലിറ്റികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വൈദ്യുത ട്രക്ക്, ബസ് നിർമാതാക്കൾ, ലോജിസ്റ്റിക്സ്, ഫ്ലീറ്റ് ഓപ്പറേറ്റർമാർ, ചാർജ് പോയിന്റ് ഓപ്പറേറ്റർമാർ, ധനകാര്യസ്ഥാപനങ്ങൾ, സാങ്കേതിക, ഗവേഷണ സ്ഥാപനങ്ങളിലെ പ്രതിനിധികളും ശിൽപ്പശാലയിൽ പങ്കെടുത്തു.










0 comments