സർവകലാശാലകൾക്ക് കര്‍മരേഖയുമായി രാജ്ഭവൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിനിർമാർജനം നടപ്പാക്കാൻ സർവകലാശാലകൾക്ക് കർമരേഖ തയ്യാറാക്കി നൽകുമെന്ന് രാജ്‌ഭവൻ. ലഹരിക്ക് അടിമപ്പെടുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ തിങ്കളാഴ്‌ച വിളിച്ചുചേർത്ത വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് തീരുമാനം. ആരോഗ്യസർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ നേതൃത്വം നൽകും.
ഞായറാഴ്ചയോടെ അന്തിമരൂപം നൽകും. സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ഗവർണർ ചർച്ച നടത്തും. സംസ്ഥാനത്തെ എല്ലാ കലാലയങ്ങളിലും മാസത്തിൽ ഒരു ദിവസം ലഹരിനിർമാർജന ബോധവൽക്കരണത്തിനും പ്രവർത്തനങ്ങൾക്കും നീക്കിവെയ്ക്കാനും ഗവർണർ നിർദേശിച്ചു. കോളേജ് ഹോസ്റ്റലുകളിൽ നിരീക്ഷണം വർധിപ്പിക്കും. പരിപാടികളിൽ രക്ഷിതാക്കളെയും പങ്കാളികളാക്കും. ലഹരിയും ആരോഗ്യപ്രശ്‌നങ്ങളും ബോധവൽക്കരണം ആരോഗ്യ സർവകലാശാല ഏറ്റെടുക്കും. ലഹരിക്ക് അടിമകളായവരുടെ പുനരധിവാസവും ഉറപ്പാക്കും.









0 comments