ad
Deshabhimani

ഇന്നും ശക്തമായ മഴ; 7 ജില്ലകളിൽ അവധി, 8 ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌

Rain Alert
വെബ് ഡെസ്ക്

Published on Aug 07, 2026, 06:18 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അതിശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. വെള്ളിയാഴ്‌ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും മറ്റു ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.


ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, വയനാട്‌,കണ്ണൂർ, കാസർകോട്‌, എറണാകുളം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ വെള്ളിയാഴ്‌ച കലക്‌ടർമാർ അവധി പ്രഖ്യാപിച്ചു. തൃശൂുരിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളകൾക്ക് അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.


മഴക്കെടുതിയില്‍ കഴിഞ്ഞദിവസം കോട്ടയത്ത്‌ ഒരാൾ മരിച്ചു. തിരുവാർപ്പ്‌ സ്വദേശി ബിൻസ്‌ വർഗീസാണ്‌ (52) മരിച്ചത്‌. ഇതോടെ മഴക്കെടുതിയിൽ മരിച്ചവർ 30 ആയി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home