ad
Deshabhimani

തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

rain kerala
വെബ് ഡെസ്ക്

Published on Sep 12, 2026, 03:33 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുതിയ മുന്നറിയിപ്പ് പ്രകാരം സെപ്തംബർ 14ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


സെപ്തംബർ 15ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ടാണ്.


16ന് മഴ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുമെന്നാണ് പ്രവചനം. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അന്ന് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്.


കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് അനുഭവപ്പെട്ട ഉയർന്ന ചൂടിനിടെയാണ് വീണ്ടും മഴ സജീവമാകുന്നത്. തിങ്കളാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും തുടർന്ന് ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ തുടരാനും സാധ്യതയുണ്ട്. നിലവിലെ പ്രവചനങ്ങൾ കാലാവസ്ഥാ സാഹചര്യമനുസരിച്ച് പുതുക്കപ്പെടുന്നതിനാൽ ജില്ലാതല മുന്നറിയിപ്പുകളിൽ മാറ്റം വരാനും സാധ്യതയുണ്ട്.


അതേസമയം കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. സെപ്തംബർ 12 രാത്രി 11.30 വരെ കേരള തീരത്ത് 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home