ad
Deshabhimani

മഴ മുന്നറിയിപ്പ് ജൂലൈ 31ന് കിട്ടിയിട്ടും മുൻകരുതലെടുത്തില്ല; മുഖ്യമന്ത്രി പറഞ്ഞത് കള്ളം

Kerala Flood Alert
വെബ് ഡെസ്ക്

Published on Aug 03, 2026, 05:40 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ നുണക്കഥകൾ തുടരുകയാണ് സ‌ർക്കാർ. മഴ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പച്ചക്കള്ളവും തെളിവു സ​ഹിതം പൊളിഞ്ഞിരിക്കുകയാണ്. ജൂലൈ 31ന് തന്നെ കാലാവസ്ഥാ വകുപ്പ് മഴ മുന്നറിപ്പ് റിപ്പോർട്ട് നൽകിരുന്നു.


ജൂലൈ 31 മുതൽ ഏഴ് ദിവസത്തേക്കുള്ള കാലാവസ്ഥ പ്രവചന റിപ്പോർട്ടാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്നത്. ജൂലൈ 31 മുതൽ ഓ​ഗസ്റ്റ് 6 വരെ കേരളത്തിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഈ റിപ്പോർട്ടിലുണ്ട്. ഇതോടെ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് സർക്കാർ അവ​ഗണിച്ചുവെന്ന് വ്യക്തമായിരിക്കുകയാണ്.


മഴയെ തുടർന്ന് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതെല്ലാം അവ​ഗണിച്ചതാണ് ഇന്ന് സംസ്ഥാനം നേരിടുന്ന ദുരിതത്തിന് പ്രധാന കാരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home