ad
Deshabhimani

16 കിലോ കുറഞ്ഞെന്ന് സൽമാൻ ഖാൻ; ആരാധകരുടെ ആശങ്കയ്ക്കിടെ പുതിയ വെളിപ്പെടുത്തൽ

Salman Khan with Brother Sohail Khan

സൽമാൻ ഖാൻ സഹോദരൻ സൊഹൈൽ ഖാനൊപ്പം (ഇടത്), സൽമാൻ ഖാൻ | PHOTO CREDIT: INSTA/Salman Khan (വലത്)

വെബ് ഡെസ്ക്

Published on Aug 03, 2026, 06:37 PM | 1 min read

മുംബൈ: തന്റെ ആരോ​ഗ്യനിലയെക്കുറിച്ച് സോഷ്യൽമീഡിയയിൽ വ്യാപകമായി ചർച്ച ഉയരുന്നതിനിടെ വെളിപ്പെടുത്തലുമായി ബോളിവു‍ഡ് സൂപ്പർതാരം സൽമാൻ ഖാൻ. വൈറാലായ ഒരു വീഡിയോയിൽ സൽഖാന്റെ രൂപമാറ്റമാണ് ആരാധകരിൽ ആശങ്കയുണ്ടാക്കിയത്. താരം പെട്ടെന്ന് മെലിഞ്ഞതായിരുന്നു ചർച്ചകൾക്ക് കാരണം. ഇപ്പോഴിതാ തന്റെ ശരീരത്തിലെ മാറ്റത്തെക്കുറിച്ച് സല്‍മാന്‍ ഖാന്‍ തന്നെ വെളിപ്പെടുത്തുകയാണ്.


ആമസോൺ പ്രൈമിന്റെ 'അലയൻസ്' എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് സൽമാൻ ഖാന്റെ തുറന്നുപറച്ചിൽ. സൽമാന്റെ സഹോദരൻ സൊഹൈൽ ഖാൻ ഷോയിൽ പങ്കാളിയാണ്. ഷോയ്ക്കിടെ സൊഹൈലിനോട് "മെലിഞ്ഞല്ലോ" എന്ന് സൽമാൻ ചോദിച്ചിരുന്നു. ഉടനെ തന്റെ സിക്സ് പാക് പുറത്തുകാണിച്ച് 12 കിലോ ഭാരം കുറഞ്ഞെന്ന് സൊഹൈൽ ഖാൻ മറുപടി നൽകി. ഉടൻ തന്നെ സൽമാൻ, "ഞാൻ 16 കിലോ കുറച്ചു" എന്ന് പറഞ്ഞു.





കഴിഞ്ഞദിവസം മുംബൈയിൽ ഒരു പൊതുവേദിയിൽ സൽമാൻ ഖാൻ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് വലിയ ചർച്ചകൾ ആരംഭിച്ചത്. താരം മെലിഞ്ഞതും ക്ഷീണിതനാണെന്ന് തോന്നിപ്പിക്കുന്നതും ആശങ്കയുണ്ടാക്കുന്നുവെന്ന് ആരാധകർ സോഷ്യൽമീഡിയയിൽ പ്രതികരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home