സംസ്ഥാനത്ത് മഴ ദുർബലമാകുന്നു; ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലെ അതിതീവ്ര മഴയ്ക്ക് പിന്നാലെ ഇപ്പോൾ മഴ ദുർബലമാകുന്നു. ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വ്യക്തമാക്കി.
അതേസമയം, ചില പ്രദേശങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായി പെയ്ത കനത്ത മഴ നാശനഷ്ടങ്ങൾ വിതച്ചിരുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉൾപ്പെടെ പല പ്രദേശങ്ങളിലും ജനങ്ങൾ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ മഴ ദുർബലമാകുന്നത് ജനങ്ങൾക്ക് താത്കാലിക ആശ്വാസമായി.










0 comments