ad
Deshabhimani

print edition മഴക്കെടുതിയിൽ 2 മരണം: 5 ജില്ലയിൽ ഇന്ന്‌ റെഡ്‌ അലർട്ട്‌

RAIN KERALA
വെബ് ഡെസ്ക്

Published on Jun 06, 2026, 01:45 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കാലവർഷം കനക്കുന്നു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിശക്ത മഴയാണ്‌. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. മരങ്ങൾ കടപുഴകി. വെള്ളിയാഴ്‌ച കാലവർഷക്കെടുതിയിൽ രണ്ടുപേർ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത്‌ മരം കടപുഴകിവീണ്‌ സ്‌കൂട്ടർ യാത്രക്കാരൻ കാരുമാത്ര ബ്ലാഹയിൽ ഇല്ലം നാരായണൻനമ്പൂതിരിയുടെ മകൻ മണികണ്ഠൻ നമ്പൂതിരി (60), മലപ്പുറം എടവണ്ണയില്‍ ചാലിയാർ പുഴയിൽ മീൻപിടിക്കാൻപോയ എടവണ്ണ ആര്യൻതൊടിക സ്വദേശി ഷാഹിൻ (38) എന്നിവരാണ്‌ മരിച്ചത്.


കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്‌ച അവധി പ്രഖ്യാപിച്ചു. ശനിയാഴ്‌ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ റെഡ്‌ അലർട്ട്‌ (അതിതീവ്ര മഴ) പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും (അതിശക്ത മഴ) മറ്റ്‌ ജില്ലകളിൽ യെല്ലോ അലർട്ടും (ശക്തമായ മഴ) ആണ്‌. ഞായറാഴ്‌ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ്‌ അലർട്ടും തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും മറ്റുജില്ലകളിൽ യെല്ലോ അലർട്ടുമാണ്‌. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, ഇടുക്കിയിലെ കുണ്ടള, മലങ്കര, എറണാകുളം ഭൂതത്താൻകെട്ട്‌ ഡാമുകൾ– റിസർവേയറുകൾ തുറന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home