ad
Deshabhimani

print edition വസ്തുതകൾ നിരത്തി പിഎസ്‍സിയുടെ മറുപടി; കളങ്കപ്പെടുത്താൻ ബോധപൂർവശ്രമം

kerala psc members
വെബ് ഡെസ്ക്

Published on Aug 08, 2026, 12:00 AM | 2 min read

തിരുവനന്തപുരം: ​കോടതി തീർപ്പാക്കിയ പരാതികളിൽ പോലും ആക്ഷേപം ഉന്നയിച്ച് കളങ്കപ്പെടുത്താൻ ബോധപൂർവശ്രമം നടക്കുന്നതായി കേരള പിഎസ്‍സി. മാധ്യമങ്ങൾ നിരന്തരം വ്യാജപ്രചാരണം നടത്തുന്ന സാഹചര്യത്തിൽ വസ്തുതകൾ അക്കമിട്ട് നിരത്തി പിഎസ്‍സി ഇറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ആസൂത്രണ ബോർഡ് ചീഫ്‌ (ഇൻഡസ്ട്രീസ്) തസ്തികയുടെ മൂല്യനിർണയത്തിലെ പിഴവ് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തോട്‌ പിഎസ്‍സി പൂർണമായും സഹകരിക്കുന്നുണ്ട്‌.


മൂല്യനിർണയം നടത്തിയ കംപ്യൂട്ടർ സംവിധാനം ഉൾപ്പടെ പരിശോധന നടത്താൻ അനുവദിച്ചു. ആവശ്യപ്പെട്ട രേഖകളും കൈമാറി. എന്നാൽ ഇതിന്റെ പശ്ചാത്തലത്തിൽ സെലക്ഷൻ നടപടികൾ പൂർത്തിയായ തസ്തികകളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നിരന്തരം വ്യാജവാർത്തകൾ നൽകുകയാണ്‌. കേരള പിഎസ്‍സിയെപ്പോലെ ഇത്രയും വിപുലവും വൈവിധ്യവുമായ തെരഞ്ഞെടുപ്പ് നടത്തുന്ന മറ്റൊരു സംവിധാനവും രാജ്യത്തില്ല.


വിപുലമായ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനിടെ അപൂർവമായി സംഭവിക്കുന്ന പിശകുകൾ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏത് ഘട്ടത്തിലായാലും തിരുത്തുന്നതാണ് കമീഷന്റെ രീതി. പിഎസ്‍സി പരീക്ഷകളുടെ തുടർനടപടികൾ ആവശ്യമില്ലാത്ത ഉത്തരക്കടലാസുകൾ നശിപ്പിക്കുന്നതിൽപോലും ചിലർ ആക്ഷേപം ഉന്നയിക്കുകയാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഓഫീസർ തസ്തികയുടെ അഭിമുഖം സംബന്ധിച്ചാണ് മറ്റൊരു പ്രചാരണം. അഭിമുഖ പരീക്ഷയിലെ മാർക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിൽ അസ്വാഭാവികതയില്ല.


റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചശേഷം ആസൂത്രണ ബോർഡ് ചീഫ്‌ (സോഷ്യൽ സർവീസ്) തസ്‌തികയുടെ അഭിമുഖത്തിലെ മാർക്ക് സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ചില ഉദ്യോഗാർഥികൾ ഹർജി നൽകിയിരുന്നു. എന്നാൽ പിഎസ്‍സിയുടെ നടപടികളിൽ യാതൊരു ക്രമക്കേടും ഉണ്ടായിട്ടില്ലെന്ന് ട്രൈബ്യൂണൽ വിധിയിലുണ്ട്. ഹൈക്കോടതി ഡിവിഷൻ ബഞ്ചും ഇത് ശരിവച്ചതാണ്. എന്നിട്ടുപോലും വിഷയത്തിൽ ആക്ഷേപം ഉന്നയിക്കുന്നതായും പിഎസ്‍സി വാർത്താക്കുറിപ്പിൽ പറഞ്ഞു.


പിഎസ്‍സിക്കെതിരായ വ്യാജപ്രചാരണം; അട്ടിമറി ശ്രമങ്ങൾ പൊളിയുന്നു


തിരുവനന്തപുരം: ​ആസൂത്രണ ബോർഡ് ചീഫ് തസ്‌തികയുടെ പരീക്ഷാ മൂല്യനിർണയത്തിലുണ്ടായ പിഴവിനെ ക്രമക്കേടും തട്ടിപ്പുമാക്കി പിഎസ്‍സിയെ അട്ടിമറിക്കാനുള്ള യുഡിഎഫ് ശ്രമങ്ങൾ പൊളിയുന്നു. പുകമറ സൃഷ്‌ടിച്ച് പിഎസ്‍സിയെ ദുർബലപ്പെടുത്തി വ്യാപകമായി പിൻവാതിൽ നിയമനം നടത്താനായിരുന്നു നീക്കം. ലക്ഷക്കണക്കിനാളുകൾ പരീക്ഷയെഴുതുമ്പോൾ റാങ്ക് പട്ടികയിൽ പിന്നിലുള്ളവർ ആരോപണം ഉന്നയിക്കുന്നതും കോടതിയെ സമീപിക്കുന്നതും പതിവാണ്. ഇതെല്ലാം ഊതിവീർപ്പിച്ച് സംവിധാനമാകെ തകർന്നെന്ന് വരുത്താനായിരുന്നു ശ്രമം.

പിഎസ്‍സിയുടെ വിവിധ തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് ഉയർന്ന വന്ന പരാതികളും അവയുടെ നിജസ്ഥിതിയും പിഎസ്‍സി തന്നെ ഔദ്യോഗിക കുറിപ്പിലൂടെ വ്യക്തമാക്കി.


​വസ്‌തുത നിരത്തി 
പിഎസ്‌സി


•ഇക്കണോമിക്സ് ആൻഡ് 
സ്റ്റാറ്റിസ്‌റ്റിക്സ് വകുപ്പ് റിസർച്ച് ഓഫീസർ


തസ്തികയുടെ പ്രൊവിഷണൽ ഉത്തരസൂചികയിൽ കൂടുതൽ ഉത്തരങ്ങൾ ‘ബി' ഓപ്‌ഷൻ ആണെന്നാണ് ഒരു പരാതി. പിഎസ്‍സി പരീക്ഷയുടെ ചോദ്യപേപ്പർ പൂർണമായും തയ്യാറാക്കുന്നത് ഏതെങ്കിലും ഒരു വിഷയവിദഗ്‌ധനല്ല. സിലബസിൽ ഉൾപ്പെട്ട വിഷയങ്ങളിൽ ചോദ്യങ്ങൾ തയ്യാറാക്കുന്നത് വ്യത്യസ്ത ചോദ്യകർത്താക്കളാണ്. ഉത്തരസൂചികകളിൽ ശരിയായ ഉത്തരങ്ങളുടെ ഓപ്ഷനുകൾ ക്രമരഹിതമായി നൽകണമെന്ന് ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചോദ്യങ്ങൾ തയ്യാറാക്കുന്നത് വിഷയ വിദഗ്‌ധർ പരസ്‌പരം അറിയാതെ വളരെ രഹസ്യമായി പൂർത്തീകരിക്കുന്ന പ്രക്രിയയായതിനാൽ ചില ഓപ്‌ഷനുകൾ ക്രമത്തിലധികം ആവർത്തിച്ചുവരുന്നത് സ്വാഭാവികമാണ്.


​•ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് 
പൊലീസ് (സ്‌പെഷ്യൽ 
റിക്രൂട്ട്മെന്റ്)


തെരഞ്ഞെടുപ്പിനായി ഉദ്യോഗാർഥി ഹാജരാക്കിയ സമുദായ സർട്ടിഫിക്കറ്റ് സ്വീകരിച്ചതിലെ പരാതി അടിസ്ഥാനരഹിതമാണ്. സംവരണ ആനുകൂല്യങ്ങൾക്ക് അർഹരായ ഉദ്യോഗാർഥികളെ നിശ്ചയിക്കുന്നത് അവർ ഹാജരാക്കുന്ന സമുദായ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ്. ഇതിലേക്ക് റവന്യൂ വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റുകളാണ് സ്വീകരിക്കുന്നത്. ഈ സർട്ടിഫിക്കറ്റുകളുടെ ആധികാരികത കമീഷൻ പരിശോധിക്കേണ്ടതില്ലെന്ന് പല വിധിന്യായങ്ങളിലും കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്.​


നിയമന ശുപാർശ ചെയ്യപ്പെട്ട രണ്ട് ഉദ്യോഗാർഥികളുടെ സമുദായ സർട്ടിഫിക്കറ്റ് സ്വീകരിച്ചതിനെതിരെ പരാതി ലഭിച്ചിരുന്നു. ഈ പരാതികൾ പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട റവന്യു അധികാരികൾക്ക് കൈമാറി റിപ്പോർട്ട് തേടിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home