ad
Deshabhimani

print edition ക്രൈംബ്രാഞ്ച് അന്വേഷണം വെറും വിരട്ടൽ

Kerala PSC Office
വെബ് ഡെസ്ക്

Published on Jul 09, 2026, 12:00 AM | 1 min read

തിരുവനന്തപുരം : അഴിമതിയോ ക്രമക്കേടോ നടന്നതായി പ്രഥമദൃഷ്ട്യാ തെളിവില്ലാതിരുന്നിട്ടും ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പിഎസ്‍സിക്കെതിരെ യുഡിഎഫ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യപിച്ചതിന് പിന്നിൽ ഗൂഢലക്ഷ്യം. ഭരണഘടനാ പദവിയുള്ള പിഎസ്‍സിക്കെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിക്കുന്നത് കേട്ടുകേഴ്വിയില്ലാത്തതാണ്.


ഇത്തരം സംഭവങ്ങളിൽ കോടതിയാണ് ഇടപെടാറുള്ളത്. ആസൂത്രണ ബോർഡ് ചീഫ് തസ്‌തികയിലെ പരീക്ഷാ മൂല്യനിർണയത്തിലെ സാങ്കേതിക പിഴവാണ് പരീക്ഷാ അട്ടിമറിയായി ചിത്രീകരിക്കുന്നത്. യുഡിഎഫ് പത്രമായ മനോരമ ഉൾപ്പെടെയുള്ള വലത് മാധ്യമങ്ങളാണ് ഇതിന്‌ ഒത്താശ ചെയ്യുന്നത്. ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ അന്വേഷണം നിലനിൽക്കില്ലെന്ന് നിയമ വിദഗ്ധർ പറയുന്നു. പരീക്ഷാ മൂല്യ നിർണയത്തിൽ പിഴവുണ്ടായെന്ന് പിഎസ്‍സി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്‌.


അന്വേഷണത്തിന് എസ് പി റാങ്കിലുള്ള വിജിലൻസ് ആൻഡ് ഇന്റേണൽ സെക്യൂരിറ്റി ഓഫീസറെ (വി ആൻഡ് എസ്ഒ) ചുമതലപ്പെടുത്തിയിട്ടുമുണ്ട്. പിഎസ്‍സിക്ക് പുറത്ത് നടക്കുന്ന ക്രമക്കേട്, പരീക്ഷാ തട്ടിപ്പ് ഉൾപ്പെടെ അന്വേഷിക്കാനാണ് വി ആൻഡ് എസ്ഒ സംവിധാനം. അപൂർവമായി ഉണ്ടാകുന്ന പിശക്‌ ഉദ്യോഗാർഥികളുടെ പരാതികളിൽ പരിശോധിക്കാറുമുണ്ട്. പിഎസ്‍സിയിലെ പല രേഖകളും അതീവ രഹസ്യസ്വഭാവത്തിൽ സൂക്ഷിക്കേണ്ടതാണ്. സർക്കാർ ജോലിക്ക് വിശ്വസനീയമായ തെരഞ്ഞെടുപ്പ് സംവിധാനമുള്ളത്‌ കേരള പിഎസ്-സിക്ക്‌ മാത്രമാണ്‌. പിഎസ്‍സി വഴി സർക്കാർ ജോലിയിൽ പ്രവേശിച്ച ലക്ഷങ്ങളാണ് അതിന്റെ തെളിവ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home