ad
Deshabhimani

print edition പിഎസ്‍സിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുക്കും

knbalagopal kpsc
വെബ് ഡെസ്ക്

Published on Aug 08, 2026, 12:00 AM | 2 min read

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷനെ തകർക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്ന് പിഎസ്‍സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ആഹ്വാനംചെയ്തു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ സെബാസ്റ്റ്യൻ അധ്യക്ഷനായി.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ, കെഎസ്ടിഎ സെക്രട്ടറി എ നജീബ്, കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ, കെഎസ്ഇഎ ജനറൽ സെക്രട്ടറി എസ് എസ് ദീപു, കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് വൈസ് പ്രസിഡന്റ് പി ബി സുമ, കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ, കെഎൽഎസ്എസ്എ ജനറൽ സെക്രട്ടറി എസ് സതികുമാർ, എകെപിസിടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എസ് സോജു, കെഎൻടിഇഒ സംസ്ഥാന വൈസ് പ്രസിഡന്റ് സജിരാജ്, പിഎസ്‌സി എൽഡേഴ്സ് ഫോറം പ്രസിഡന്റ് എസ് ജെ സാംസൺ, സ്വാഗതസംഘം ജനറൽ കൺവീനർ ബി ബിജു എന്നിവർ സംസാരിച്ചു.


യാത്രയയപ്പുസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് വി കെ രാജു അധ്യക്ഷനായി. വിരമിച്ച നേതാക്കളായ കെ ജി അശോകൻ, എം ദേവകുമാർ, എ കെ കുമാരി ശ്രീജ, കെ അനിൽ ബാബു, സി ജെ ജോൺസൺ, ബി നസീർ, ജി രമേശ് എന്നിവർക്ക് യാത്രയയപ്പ് നൽകി. പി എച്ച് എം ഇസ്മയിൽ, വി ബി മനുകുമാർ, യൂണിയൻ സെക്രട്ടറിമാരായ വി എസ് രാജീവ്, ജി ഷിബു ഗണേഷ് എന്നിവർ സംസാരിച്ചു.


പിഎസ്‌സി നിയമനങ്ങൾ അട്ടിമറിക്കാൻ ശ്രമം: കെ എൻ ബാലഗോപാൽ


തിരുവനന്തപുരം: പിഎസ്‍സിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് നീതിപൂർവമായ നിയമനപ്രക്രിയകളെ അട്ടിമറിക്കാനാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ പറഞ്ഞു. പിഎസ്‍സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


രാജ്യത്ത് ഏറ്റവും കൂടുതൽ നിയമനം നടക്കുന്നത് കേരള പിഎസ്‍സി വഴിയാണെന്ന് യുപിഎസ്‍സിപോലും സാക്ഷ്യപ്പെടുത്തുന്നു. അപ്പോഴാണ്‌ സംസ്ഥാന സർക്കാർ പിഎസ്‍സിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. നിയമനങ്ങളിൽ അഴിമതി കൊണ്ടുവരാനുള്ള ഗുഢനീക്കത്തിന്റെ ഭാഗമാണിത്.

മറ്റ്‌ സംസ്ഥാനങ്ങളിലും കേന്ദ്ര സർവീസിലും സ്ഥാപനങ്ങളിലും സമാന്തര റിക്രൂട്ട്മെന്റ് ബോർഡുകൾ സ്ഥാപിച്ച് കരാർ നിയമനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ മൂന്നുലക്ഷത്തിലേറെ നിയമനങ്ങളാണ് എൽഡിഎഫ് സർക്കാർ നടത്തിയത്. അതേസമയം, റെയിൽവേയിൽ ഉൾപ്പെടെ ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾ കാരണമാണ് കൂട്ടപ്പിരിച്ചുവിടലുകൾ രാജ്യത്ത് നടക്കുന്നത്‌.


യുഡിഎഫ് സർക്കാർ ഭരണത്തിൽ സംസ്ഥാനത്ത്‌ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ഗീബൽസിനെയും തോൽപ്പിക്കുന്ന വിധത്തിലാണ് മുഖ്യമന്ത്രിയും ഭരണനേതൃത്വവും പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home