print edition യുഡിഎഫ് – ബിജെപി ഡീലിന്റെ ഭാഗം; പിഎസ്‌സിയെ അട്ടിമറിക്കാൻ ഗവർണറെ മുന്നിൽനിർത്തി സർക്കാർ

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: കേരള പിഎസ്‌സിയെ തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിന് ഗവർണറുടെ പിന്തുണ. യുഡിഎഫ്– ബിജെപി ഡീലിന്റെ ഭാഗമായാണിത്. നീതിയുക്ത നിയമനപ്രക്രിയ അട്ടിമറിച്ച് പിൻവാതിൽ നിയമനമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ഇതിനെ പിന്തുണച്ചാണ് ഗവർണറും രംഗത്തെത്തിയത്. ഭരണഘടനാസ്ഥാപനമായ പിഎസ്‌സിയെ പിരിച്ചുവിടാൻ രാഷ്ട്രപതിയെ ഇടപെടുവിക്കാനാണ് ലക്ഷ്യമിടുന്നത്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതുമുതൽ പിഎസ്‌സിയെ കളങ്കപ്പെടുത്താൻ മാധ്യമങ്ങളുടെ കൂട്ടുപിടിച്ചു. അപൂർവമായി സംഭവിക്കുന്ന പിശകുകൾ പെരുപ്പിച്ചാണ് ചില കേന്ദ്രങ്ങൾ ആക്ഷേപം ഉയർത്തിയത്. പിശകുകൾ തിരുത്തുന്നതാണ് പിഎസ്‌സിയുടെ രീതി.
പിശകുകൾ ചൂണ്ടിക്കാണിക്കാനും പരിഹാരിക്കാനും സാധിക്കുംവിധം സുതാര്യമായാണ് പ്രവർത്തനരീതിആസൂത്രണ ബോർഡ് ചീഫ് (ഇൻഡസ്ട്രീസ്) തസ്‌തികയുടെ മൂല്യനിർണയത്തിലെ പിഴവ് സംബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തോടും പിഎസ്‍സി പൂർണമായും സഹകരിക്കുകയാണ്. മൂല്യനിർണയം നടത്തിയ കമ്പ്യൂട്ടർ സംവിധാനം ഉൾപ്പടെ പരിശോധനയ്ക്ക് നൽകി. ആവശ്യപ്പെട്ട രേഖകളും കൈമാറി. എന്നിരുന്നാലും പിഎസ്‌സിയെ ലക്ഷ്യമിടുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. അതിനെ പിന്തുണച്ചാണ് ഗവർണർ ഇപ്പോൾ രംഗത്തെത്തിയത്.










0 comments