print edition പവർ കട്ട് തുടരും; ഓണവും വെളിച്ചമില്ലാത്ത

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: സംസ്ഥാനം വലിയ ആഘോഷത്തിലേക്കുപോകുന്ന ഓണക്കാലത്തും പവർകട്ട് ഒഴിവാക്കാൻ കാര്യക്ഷമ ഇടപെടലില്ലാതെ സർക്കാർ. 300 മെഗാവാട്ട് വൈദ്യുതി പീക്ക് സമയത്തും 200 മെഗാവാട്ട് 24 മണിക്കൂറും ലഭ്യമാകുന്ന രണ്ട് കരാറുകളാണ് ആഗസ്‌തിലേക്കുള്ളത്.
അധികം ആവശ്യമാകുന്ന വൈദ്യുതി തത്സമയ വിപണിയിൽനിന്ന് വാങ്ങേണ്ടിവരും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈദ്യുതി ആവശ്യം ഉയരുന്ന വേളയായതിനാൽ കാര്യമായ ലഭ്യതയുണ്ടാകില്ല.
നിലവിൽ ഉപഭോഗം കുതിക്കുന്പോൾ ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെയാണ് വൈദ്യുതി ആവശ്യകത വർധിക്കുന്നത്. അലങ്കാര ബൾബുകളും ഉച്ചഭാഷിണികളും ഉപയോഗിച്ചുള്ള ഓണഘോഷ പരിപാടികൾ, രാത്രി വൈകിയും തുടരുന്ന വിപണികൾ, സർക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലുള്ള വൈദ്യുത അലങ്കാരങ്ങൾ എന്നിവകാരണം ഉൗർജ ഉപയോഗം വൻ തോതിൽ വർധിക്കും.
സെപ്‌തംബറിൽ പ്രതിസന്ധി അതീവ ഗുരുതരമാകും. സെപ്‌തംബറിലേക്ക് കെഎസ്‌ഇബി വിളിച്ച റീ ടെൻഡറിൽ ഒരു കന്പനിയും പങ്കെടുത്തില്ല. വില കൂടുതലാണെന്ന പേരിൽ ആദ്യത്തെ ടെൻഡറുകൾ റദ്ദാക്കിയിരുന്നു. 300 മെഗാവാട്ട് വൈദ്യുതിക്കുള്ള കരാറിൽ സെപ്‌തംബർ ഉൾപ്പെട്ടിട്ടില്ല. നിലവിൽ 200 മെഗാവാട്ട് വൈദ്യുതി കരാർ മാത്രമാണുള്ളത്. ഇതോടെ നിയന്ത്രണം രൂക്ഷമാകും.
ചൊവ്വാഴ്‌ച 90.60 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. ആഭ്യന്തര ഉൽപ്പാദനം 13.90 ദശലക്ഷം യൂണിറ്റ്‌മാത്രവും. ഉപയോഗം കുതിക്കുന്നത് മറികടക്കാനുള്ള വൈദ്യുതി പുറത്തുനിന്ന് കിട്ടാനില്ലാത്ത ഏത് ദിവസവും നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്‌ഇബി വ്യക്തമാക്കി.










0 comments