ad
Deshabhimani

print edition 5 തപാൽ ഡിവിഷനും 
15 സബ്‌ ഡിവിഷനും പൂട്ടുന്നു

post
avatar
വി കെ രഘുപ്രസാദ്‌

Published on Aug 13, 2026, 01:31 AM | 1 min read

പാലക്കാട്‌: തപാൽ മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ശക്തമാക്കി സംസ്ഥാനത്തെ അഞ്ച്‌ തപാൽ ഡിവിഷനും 15 സബ്‌ ഡിവിഷനും അടച്ചുപൂട്ടാൻ കേന്ദ്രനീക്കം. കേരള സർക്കിൾ ചീഫ്‌ പോസ്റ്റ്‌ മാസ്റ്റർ ജനറൽ ഇതുസംബന്ധിച്ച റിപ്പോർട്ട്‌ കഴിഞ്ഞ ദിവസം തപാൽ മന്ത്രാലയത്തിന്‌ കൈമാറി. തപാൽനിയമം ഭേദഗതി ചെയ്‌ത്‌ കേന്ദ്രസർക്കാർ തീരുമാനത്തിന്റെ ഭാഗമായാണിത്‌.


തലശേരി, വടകര, തിരൂർ, ഒറ്റപ്പാലം, ആലുവ തപാൽ ഡിവിഷനുകളാണ്‌ പൂട്ടുക. വയനാട്ടിൽ പുതിയ ഡിവിഷൻ തുറക്കണമെന്നും പറയുന്നു. ആലുവ, കോഴിക്കോട്‌, ചങ്ങനാശേരി, എറണാകുളം, ഇരിങ്ങാലക്കുട, കോട്ടയം, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്‌, തലശേരി, തൃശൂർ, തിരൂർ, തിരുവല്ല, തിരുവനന്തപുരം സ‍ൗത്ത്‌, നോർത്ത്‌ ഡിവിഷനുകളിൽ ഒന്നുവീതം സബ്‌ ഡിവിഷനുകളു‍ം പൂട്ടും.


സംസ്ഥാനത്ത്‌ 75 സബ്‌ ഡിവിഷൻ ഉണ്ടായിരുന്നത്‌ ഇതോടെ 60 ആയി കുറയും. തപാൽമേഖല ലാഭകരമാക്കാനും പുനഃസംഘടിപ്പിക്കാനുമാണ്‌ ഡിവിഷനുകൾ വെട്ടുന്നതെന്നാണ്‌ വിശദീകരണം.


ഹെഡ് പോസ്റ്റ് ഓഫീസുകൾ, സബ് പോസ്റ്റ് ഓഫീസുകൾ, ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, സാമ്പത്തിക ലക്ഷ്യം കൈവരിക്കുക, തപാൽ സേവനം, സ്‌പീഡ് പോസ്റ്റ്, തപാൽ ആർഡി സേവിങ്സ് ബാങ്ക്, ഇൻഷുറൻസ് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുക, തപാൽ നഷ്ടപ്പെടൽ, സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങിയവ അന്വേഷിക്കു എന്നിവയാണ്‌ ഡിവിഷനുകളുടെയും സബ്‌ ഡിവിഷനുകളുടെയും ഉത്തരവാദിത്വം. ആർഎംഎസ്) നിർത്തലാക്കിയാണ്‌ ആദ്യമായി തപാൽ മേഖലയുടെ സ്വകാര്യവൽക്കരണത്തിന്‌ കേന്ദ്ര സർക്കാർ തുടക്കമിട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home