ad
Deshabhimani

തിരുവല്ല ഈസ്‌റ്റ്‌ കോ -ഓപ്പറേറ്റീവ് ബാങ്ക്

എൽഡിഎഫ്‌ ജെആർ ഓഫീസ്‌ മാർച്ച് 5ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 03, 2026, 12:05 AM | 2 min read


പത്തനംതിട്ട

തിരുവല്ല ഈസ്‌റ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി നിയമവിരുദ്ധമായി പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച്‌ ശനിയാഴ്‌ച എൽഡിഎഫ് സഹകരണ ജോയിന്റ്‌ രജിസ്‌ട്രാർ ഓഫീസിലേക്ക്‌ മാർച്ച്‌ ചെയ്യും. രാവിലെ 10ന് എസ്‌പി ഓഫീസ് ജങ്‌ഷനിൽനിന്ന് മാർച്ച് ആരംഭിക്കും. പത്തനംതിട്ട താഴെവെട്ടിപ്രത്തെ ഓഫീസിലേക്കാണ് മാർച്ച്.

അന്വേഷണമോ വിശദീകരണമോ പോലുമില്ലാതെ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട നടപടി ഭരണകൂട ഭീകരതയാണെന്ന്‌ എൽഡിഎഫ്‌ ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് ഭരണത്തിൽ നിയമനങ്ങളിലടക്കം വൻ അഴിമതി നടമാടിയ ബാങ്ക്‌ എൽഡിഎഫ്‌ ഭരണത്തിലാണ്‌ സഹകാരികളുടെ വിശ്വാസ്യത തിരിച്ചുപിടിച്ചത്‌. ഇന്ന്‌ ബാങ്ക് രണ്ടുകോടി ലാഭത്തിലാണ്. യുഡിഎഫിന്റെ കാലത്തെ അഴിമതികൾ പുറത്തുവരാതിരിക്കാനാണ് എൽഡിഎഫ്‌ ഭരണസമിതിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. റിസർവ്‌ ബാങ്ക് നിയന്ത്രണത്തിലുള്ള അർബൻ കോ ഓപറേറ്റീവ് ബാങ്കായ ഇവിടെ എന്ത് നടപടി സ്വീകരിക്കണമെങ്കിലും അവരുടെ അനുമതി ആവശ്യമാണ്. അതിനു വിരുദ്ധമായിട്ടാണ്‌ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്‌. പാർലമെന്റ്‌ പാസാക്കിയിട്ടുള്ള ബാങ്കിങ് റെഗുലേഷൻസ് ആക്‌ട്‌ 36 പ്രകാരം ഇത്തരം നടപടികൾക്ക് ആർബിഐ അനുമതി ആവശ്യമാണെന്ന് വ്യക്തമായി നിയമത്തിൽ പറയുന്നുണ്ട്. സഹകരണ നിയമം 65 പ്രകാരം അന്വേഷണത്തിന്റെ ഭാഗമായുള്ള വിശദീകരണം പോലും ചോദിക്കാതെയാണ് ഭരണസമിതിയെ പിരിച്ചുവിട്ടത്. ഇതിനായി വ്യാജ റിപ്പോർട്ടും തയ്യാറാക്കി. യുഡിഎഫ് നേതാക്കളിൽനിന്ന്‌ കള്ളപ്പരാതിയും എഴുതിവാങ്ങി. അന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞ 16ന് വൈകിട്ട് മൂന്നിന് ബാങ്കിലെത്തുകയും രേഖകൾ ആവശ്യപ്പെടുകയും ചെയ്‌തു. റിസർവ് ബാങ്കിന്റെ കോൺഫിഡൻഷ്യൽ വിഭാഗത്തിൽപ്പെട്ട രേഖകൾ ഒഴികെയുള്ളവ തയ്യാറാക്കിവച്ചിരുന്നു. എന്നാൽ വൈകിട്ട്‌ അഞ്ചോടെ ഈ ഉദ്യോഗസ്ഥൻ വീട്ടിലേക്ക് പോകുന്നതിനാൽ തൊട്ടടുത്ത ദിവസം രാവിലെ എത്തി രേഖകൾ കൈപ്പറ്റിക്കൊള്ളാമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇദ്ദേഹം പിന്നീട് ഇവിടെ എത്തുകയോ രേഖകൾ കൈപ്പറ്റുകയോ ചെയ്‌തില്ല. പകരം ബാങ്ക് രേഖകൾ നൽകിയില്ലെന്ന് ആരോപിച്ച്‌ ജോയിന്റ്‌ രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ഭരണസമിതിയെയും മാനേജിങ്‌ ഡയറക്‌ടറെയും പിരിച്ചുവിട്ടത്.

വാർത്താസമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ അലക്‌സ്‌ കണ്ണമല, രാജു ഏബ്രഹാം, അരുൺ മണ്ണടി, സജി അലക്‌സ്‌, ബി ഷാഹുൽ ഹമീദ്, ചെറിയാൻ ജോർജ് തമ്പു, നിസാർ നൂർമഹൽ, മാത്തൂർ സുരേഷ്, സുമേഷ് ഐശ്വര്യ എന്നിവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home