ad
Deshabhimani

റെയിൽവേ സ്‌റ്റേഷൻ നവീകരണം: മരങ്ങൾ മുറിച്ചുനീക്കി

s

മേലാറ്റൂർ റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മരങ്ങൾ മുറിച്ചുമാറ്റിയ നിലയിൽ

വെബ് ഡെസ്ക്

Published on Sep 03, 2026, 12:09 AM | 1 min read

മേലാറ്റൂർ

റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മരങ്ങൾ മുറിച്ചുനീക്കി. റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡരികിലെ മരങ്ങളാണ് മുറിച്ചത്‌. മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ ക്രോസിങ് സ്റ്റേഷന്റെയും ട്രാക്കിന്റെയും പണിയാണ് നടക്കുന്നത്. വൈദ്യുതീകരണം ഉൾപ്പെടെ നടത്തുന്നതിന്റെ മുന്നോടിയായാണ് റെയിൽവേയുടെ ഒരു ഏക്കറോളംവരുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ചത്‌.

​റെയിൽവേ അനുവദിച്ച 8.60 കോടി രൂപ ചെലവിൽ 2024 ഡിസംബറിലാണ് ഷൊർണൂർ– നിലമ്പൂർ പാതയിലെ മേലാറ്റൂർ സ്റ്റേഷനിൽ വികസന പ്രവർത്തനങ്ങൾ തുടങ്ങിയത്.

നിലവിലെ സ്റ്റേഷൻ കെട്ടിടത്തിന്റെ 150 മീറ്ററോളം അകലത്തിൽ തെക്കുഭാഗത്തായാണ് പുതിയത്‌ നിർമിച്ചത്. റെയിൽവേ ഗേറ്റിൽനിന്ന് മാറി 500 മീറ്ററോളം നീളത്തിലാണ് ട്രാക്കും പ്ലാറ്റ്ഫോമും നിർമിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home