ad
Deshabhimani

‘കൊന്നിട്ടും കലിതീരാതെ’

താക്കീതായി ജീവനക്കാരുടെ കൂട്ടായ്‌മ

Photo

എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്‌മ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 03, 2026, 12:05 AM | 1 min read

പത്തനംതിട്ട

കേരളത്തിലെ സിവിൽ സർവീസിനെ സംരക്ഷിക്കുകയും കാര്യക്ഷമമായി പ്രവർത്തിപ്പിക്കുകയും ചെയ്യേണ്ട സർക്കാർ, ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്നതിനെതിരെ എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. കാസർകോട്‌ കലക്‌ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലത, ചൊക്ലി എഫ്എച്ച്സിയിലെ ഹെൽത്ത് ഇൻസ്‌പെക്‌ടർ ആർ ദീപലേഖ, കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ സുബിൻ ലാൽ, വയനാട് ബത്തേരി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലെ ജീവനക്കാരൻ സന്തോഷ് എന്നിവർ അന്യായമായ സ്ഥലംമാറ്റങ്ങളിൽ മനംനൊന്ത് ജീവനൊടുക്കിയ സാഹചര്യത്തിലാണ് ‘കൊന്നിട്ടും കലിതീരാതെ’ എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധം സംഘടിപ്പിച്ചത്. സിവിൽ സർവീസ് സംവിധാനത്തെ ദുർബലപ്പെടുത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കൂട്ടായ്‌മ അഭിപ്രായപ്പെട്ടു. പത്തനംതിട്ട ടൗൺഹാൾ പരിസരത്ത് കവി കുരീപ്പുഴ ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്‌തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ദീപ വിശ്വനാഥ് അധ്യക്ഷയായി. കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം എൻ ശരത് ചന്ദ്രലാൽ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എം രഞ്ജിനി, കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി ബിന്ദു, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി അനീഷ്‌കുമാർ, കെഎസ്ഇബി എംപ്ലോയീസ് അസോസിയേഷൻ കോ -ഓർഡിനേഷൻ ജില്ലാ കൺവീനർ ആർ ധനേഷ്‌കുമാർ, എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഒ ടി ദിപിൻദാസ്, കെജിഎൻഎ ജില്ലാ സെക്രട്ടറി എ എസ് നിഷാദ്, കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി എ ആർ നൗഷാദ് എന്നിവർ സംസാരിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home