പ്രതിവാര നാടകാവതരണം 800–ാം വാരത്തിലേക്ക്
രംഗചേതന രംഗോത്സവം 6 മുതൽ 13 വരെ

തൃശൂർ
രംഗചേതനയുടെ പ്രതിവാര നാടകാവതരണം 800–ാം വാരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി എട്ടു ദിവസ നാടകോത്സവമായ ‘രംഗചേതന രംഗോത്സവം’ 6 മുതൽ 13 വരെ തൃശൂരിൽ നടക്കും. 14 നാടകാവതരണങ്ങളും നാടക പ്രഭാഷണങ്ങളും നാടക കലാകാരരെ ആദരിക്കലും ഉണ്ടാവും. സംഗീത നാടക അക്കാദമി നാടൃഗൃഹത്തിൽ ഞായറാഴ്‌ച വൈകിട്ട് 4.30ന് നീലൻ ഉദ്‌ഘാടനം ചെയ്യും. 13ന് വൈകിട്ട് 6ന് നാടകകൃത്ത് സേവ്യർ പുൽപ്പാട്ട് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് 5.15നും ഏഴിനും നാടകങ്ങൾ അവതരിപ്പിക്കും. 7 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 6ന് മലയാളത്തിലെ ആറ് നാടകകൃത്തുക്കളുടെ ആറ് നാടകങ്ങളെക്കുറിച്ച് ഡോ. കെ ജോയ്‌പോൾ പ്രഭാഷണം നടത്തും. 2011 മെയ് 22ന് ആരംഭം കുറിച്ച പ്രതിവാര നാടകാവതരണം എല്ലാ ഞായറാഴ്‌ചകളിലും നാടൃഗൃഹത്തിൽ നടന്നുവരുന്നു. നാടകോത്സവത്തിൽ പ്രവേശനം സൗജന്യമാണ്. വാർത്താസമ്മേളനത്തിൽ പ്രൊഫ. പി എൻ പ്രകാശ്, ഇ ഡി ഡേവിസ്,ഡോ. ശശിധരൻ കളത്തിങ്കൽ, പ്രേംകുമാർ ശങ്കരൻ, ഇ ടി വർഗീസ് എന്നിവർ പങ്കെടുത്തു.









0 comments