തൊഴിലാളി വിരുദ്ധത ബിജെപി സർക്കാരിന്റെ മുഖമുദ്ര: എളമരം കരീം

ഇന്ത്യൻ ദേശീയത: പ്രതിസന്ധിയും പ്രതീക്ഷയും സെമിനാർ എളമരം കരീം ഉദ്ഘാടനംചെയ്യുന്നു
എടപ്പാൾ
ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തൊഴിലാളികൾക്കെതിരെയുള്ള ആക്രമണങ്ങൾ അതിരൂക്ഷമാണ്. ഏറ്റവും പ്രകടമായ ഒന്നാണ് തൊഴിൽ നിയമങ്ങൾ ഭേദഗതിചെയ്തത്. 29 പഴയ തൊഴിൽ നിയമങ്ങൾക്ക് പകരം നാല് പുതിയ നിയമങ്ങൾകൊണ്ടുവന്നതായി സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എളമരം കരീം പറഞ്ഞു. ഇന്ത്യൻ ദേശീയ പ്രതിസന്ധിയും പ്രതീക്ഷയും എന്ന വിഷയത്തിൽ സിഐടിയു എടപ്പാളിൽ സംഘടിപ്പിച്ച ജില്ലാ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു എളമരം കരീം.
മഞ്ചേരിയിൽ 19, 20 തീയതികളിൽ നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായാണ് സെമിനാർ സംഘടിപ്പിച്ചത്. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ അധ്യക്ഷനായി. ഡോ. അനിൽ ചേലേമ്പ്ര മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ, പ്രൊഫ. എം എം നാരായണൻ, പി നന്ദകുമാർ, കൂട്ടായി ബഷീർ, ധന്യാ ആബിദ്, വി പി സക്കരിയ, കെ രാമദാസ്, ടി സത്യൻ, ഇ എൻ ജിതേന്ദ്രൻ, വി പി സോമസുന്ദരൻ, വഹീദ, പത്മജ, സി രാമകൃഷ്ണൻ, സി രാഘവൻ എന്നിവർ സംസാരിച്ചു. എം ബി ഫൈസൽ സ്വാഗതവും വി വി കുഞ്ഞുമുഹമ്മദ് നന്ദിയും പറഞ്ഞു.









0 comments