'ഗവർണറുടെ സുരക്ഷയ്ക്ക് കേരള പൊലീസ് മതി': കേന്ദ്രസേന വരുമെന്ന പ്രചാരണം തെറ്റെന്ന് രാജ്‌ഭവൻ

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സുരക്ഷക്കായി കേന്ദ്രസേനയെ വിളിക്കുമെന്ന പ്രചാരണം തള്ളി രാജ്‌ഭവൻ. കേരള പൊലീസിന്റെ കാര്യക്ഷമതയിലും അർപ്പണബോധത്തിലും ഗവർണർക്ക് വിശ്വാസമുണ്ട്. കേരള പൊലീസ് അവരുടെ കടമ നല്ല രീതിയിൽ നിർവഹിക്കുന്നു. ഗവർണർക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഉള്ളതായി കരുതുന്നില്ലെന്ന് രാജ്‌ഭവൻ വാർത്താകുറിപ്പിൽ വ്യക്‌തമാക്കി. ഇതു സംബന്ധിച്ചുള്ള വാർത്തകൾ ഭാവനയാണെന്നും തെറ്റായ പ്രചാരണങ്ങളിൽ നിന്നു പിന്മാറണമെന്നും രാജ്‌ഭവൻ ആവശ്യപ്പെട്ടു.









0 comments