ad
Deshabhimani

കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി: ജി പി അഭിജിത്ത് പ്രസിഡൻ്റ്, എ സുധീർഖാൻ ജനറൽ സെക്രട്ടറി

keralapoliceassociation
വെബ് ഡെസ്ക്

Published on Aug 19, 2025, 01:13 PM | 1 min read

തിരുവനന്തപുരം: കേരള പൊലീസ് അസോസിയേഷൻ 2025-27 വർഷത്തേക്കുള്ള സംസ്ഥാന കമ്മറ്റി ഭാരവാഹി തെരഞ്ഞെടുപ്പ് തിരുവനന്തപുരത്ത് നടന്നു. പ്രസിഡൻ്റായി ജി പി അഭിജിത്ത് (കോഴിക്കോട് റൂറൽ) വൈസ് പ്രസിഡൻ്റായി പി എൻ ഇന്ദു (തൃശൂർ സിറ്റി) ജനറൽ സെക്രട്ടറിയായി എ സുധീർ ഖാൻ (തിരുവനന്തപുരം സിറ്റി), വി സഞ്ജു കൃഷ്ണൻ (കെഎപി 3) ട്രഷററായി എം എം അജിത് കുമാർ (എറണാകുളം റൂറൽ) എന്നിവരെ തെരഞ്ഞെടുത്തു.


സ്റ്റാഫ് കൗൺസിൽ അംഗങ്ങളായി എം ഷൈജു (കണ്ണൂർ സിറ്റി), സി സി രതീഷ് ( കെഎപി 1 ) ഷജീർ (തിരുവനന്തപുരം സിറ്റി), മനുമോഹൻ (ആലപ്പുഴ) പി പ്രസാദ് ( ടെലികമ്യൂണിക്കേഷൻ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കാവൽ കൈരളി എഡിറ്ററായി ജയേഷ് ടി വി (കണ്ണൂർ റൂറൽ), അസോസിയേറ്റ് എഡിറ്റർ ആയി എസ് ജെ സുജിത്ത് (എസ്എപി), എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായി കെ യു ഹരികൃഷ്ണൻ, എ സി ഇന്ദ്രജിത്ത്, എസ് സാജൻ, വിഷ്ണു പ്രസന്നൻ, ആർ സതീഷ് എന്നിവരെയും തെരഞ്ഞെടുത്തു. 31 അംഗ സംസ്ഥാന നിർവ്വാഹക സമിതിയെയും 3 അംഗ ഓഡിറ്റ് കമ്മറ്റിയേയും യോഗം തെരഞ്ഞെടുത്തു. തിരുവനന്തപുരം സിറ്റി ഡിസിപി എം കെ സുൽഫിക്കറിൻ്റെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ് എസ് രതീഷ് വരണാധികാരിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home