ചികിത്സയിൽ കഴിയവെ രക്ഷപ്പെട്ടു; മോഷ്ടാവ് തീവെട്ടി ബാബു മണിക്കൂറുകൾക്കകം പൊലീസ് പിടിയിലായി

പരിയാരം: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ രക്ഷപ്പെട്ട മോഷ്ടാവ് തീവെട്ടി ബാബു മണിക്കൂറുകൾക്കകം പൊലീസ് പിടിയിലായി. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ ക്രൈം കേസിൽ ഉൾപ്പെട്ട കുപ്രസിദ്ധ മോഷ്ടാവാണ് കൊല്ലം സ്വദേശി ബാബു (62). പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കസ്റ്റഡയിൽ നിന്നും ഇന്ന് രാവിലെയാണ് ബാബു രക്ഷപ്പെട്ടത്. മണിക്കൂറുകൾക്കകം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
തളിപ്പറമ്പ് പയ്യന്നൂർ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്. പരിയാരം ഏമ്പേറ്റിലെ സന്തോഷ് പരിയാരം ക്ലബിന്റെ ശുചിമുറിയിൽ ഒളിച്ചിരിക്കുകയായിരുന്ന ബാബുവിനെ തളിപ്പറമ്പ് ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ് ഐ വി രാജീവൻ, പൊലീസ് ഡ്രൈവർ രജീഷ് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. പയ്യന്നൂരിൽ നിന്നും മോഷണ കേസിൽ പിടിയിലായ ഇയാൾ സംസ്ഥാനത്തിനകത്തും പുറത്തുമായി അറുപത്തിനാല് കേസുകളിൽ പ്രതിയാണ്.









0 comments