print edition ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ഹയർ സെക്കൻഡറിക്ക് 4.43 ലക്ഷം അപേക്ഷകർ

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. 4,43,984 പേരാണ് ആകെ അപേക്ഷകർ. 2,44,796 സീറ്റുകളിലേക്കാണ് അലോട്ട്മെന്റ്. 3,17,016 സീറ്റുകളിലേക്കാണ് ട്രയല്‍ അലോട്ട്മെന്റ്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ആകെ 1529 സീറ്റാണുള്ളത്. 1312 അലോട്ട്മെന്റ് നല്‍കി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക പ്രവേശന പോര്‍ട്ടൽ (hscap.kerala.gov.in) വഴി ബുധൻ വൈകിട്ട് അഞ്ചുവരെ ട്രയല്‍ അലോട്ട്മെന്റ് പരിശോധിക്കാം. വിദ്യാർഥികൾക്ക് തിരുത്തൽ വരുത്താം. മുഖ്യ അലോട്ട്മെന്റ് 15ന് പ്രസിദ്ധീകരിക്കും. തുടർന്ന് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തും. ജൂലൈ രണ്ടിന് പ്ലസ് വൺ ക്ലാസുകള്‍ തുടങ്ങും. പ്രവേശന നടപടികൾ ആഗസ്‌ത് അഞ്ചിന് പൂര്‍ത്തിയാകും.









0 comments