ad
Deshabhimani

ഓണം ബമ്പർ സമ്മാനത്തുക 30 കോടിയായി ഉയർത്തി; ടിക്കറ്റ് വിലയിൽ മാറ്റമില്ല

Lottery.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 08, 2026, 12:31 PM | 2 min read

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഇക്കൊല്ലത്തെ തിരുവോണം ബമ്പർ ലോട്ടറി സമ്മാനത്തുക 30 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം വരെ ഒന്നാം സമ്മാനം 25 കോടി രൂപയായിരുന്നു. സമ്മാനത്തുക വർദ്ധിപ്പിച്ചെങ്കിലും ടിക്കറ്റ് വിലയിൽ മാറ്റമില്ല.


500 രൂപ തന്നെയാണ് ഇത്തവണയും ടിക്കറ്റ് നിരക്ക്. രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന ലോട്ടറി സമ്മാനത്തുക നൽകുന്നത് കേരളത്തിലാണ്. ജൂലൈ 17-ന് മുഖ്യമന്ത്രി വിഡി സതീശൻ ഓണം ബമ്പർ പ്രകാശനം ചെയ്യുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ അഞ്ജു കെഎസ് അറിയിച്ചു.


സെപ്റ്റംബർ 26-ന് തിരുവനന്തപുരത്താണ് നറുക്കെടുപ്പ്. 90 ലക്ഷം ടിക്കറ്റുകൾ ഏജന്റുമാർക്ക് നൽകാനാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും ആവശ്യകത അനുസരിച്ച് കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കും. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ 10 സീരീസുകളിലായാണ് ടിക്കറ്റ് പുറത്തിറക്കുന്നത്.


ഒന്നാം സമ്മാനം: 30 കോടി രൂപ, രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും രണ്ട് പേർക്ക് വീതം), മൂന്നാം സമ്മാനം: 25 ലക്ഷം രൂപ (നേരത്തെ ഇത് 50 ലക്ഷമായിരുന്നു), നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പേർക്ക് (ഓരോ സീരീസിലും ഒരാൾക്ക് വീതം), സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്.


ഇതിന് പുറമെ ആറാം സമ്മാനമായി 54,000 പേർക്ക് 5000 രൂപ വീതവും, ഏഴാം സമ്മാനമായി 81,000 പേർക്ക് 2000 രൂപ വീതവും നൽകും. എട്ടാം സമ്മാനം ആയിരം രൂപ (1,24,200 പേർക്ക്), ഒൻപതാം സമ്മാനം 500 രൂപ (2,75,400 പേർക്ക്) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.


ആകെ 125 കോടി 54 ലക്ഷം രൂപയാണ് ഭാഗ്യശാലികൾക്കായി വിതരണം ചെയ്യുന്നത്. സംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന തികച്ചും നിയമവിരുദ്ധമാണെന്ന് ലോട്ടറി വകുപ്പ് മുന്നറിയിപ്പ് നൽകി.


ഡിജിറ്റൽ പേയ്‌മെന്റ് ലിങ്കുകൾ വഴിയോ സമൂഹമാധ്യമങ്ങൾ വഴിയോ യാതൊരു കാരണവശാലും ടിക്കറ്റുകൾ വാങ്ങരുത്. അംഗീകൃത ലൈസൻസുള്ള ഏജന്റുമാരിൽ നിന്ന് നേരിട്ട് അച്ചടിച്ച ടിക്കറ്റുകൾ മാത്രം വാങ്ങാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ഡയറക്ടർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home