print edition 10 ജില്ലയിൽ അവധി; മഴ തുടരുന്നു; മൂന്നുദിവസത്തിനിടെ മരണം 27

വെള്ളപ്പൊക്കത്തിൽ | കോട്ടയം മണിയാപറമ്പ് കാണിച്ചേരിയിൽ വെള്ളം കയറിയപ്പോൾ പുരപ്പുറത്ത് അഭയം പ്രാപിച്ച കോഴികളെ, കുടുംബത്തോടൊപ്പം ക്യാമ്പിലേക്ക് മാറ്റാൻ ഭക്ഷണം നൽകി പിടിക്കുന്ന ഗൃഹനാഥൻ എ കെ രാജു | ഫോട്ടോ : കെ എസ് ആനന്ദ്
തിരുവനന്തപുരം: മഴക്കെടുതിയിൽ ചൊവ്വാഴ്‌ച ഒമ്പതുപേർ കൂടി മരിച്ചു. ഇതോടെ മൂന്നുദിവസത്തിനിടെ മരിച്ചവർ 26 ആയി. തിരുവനന്തപുരം –ഒന്ന്, ആലപ്പുഴ–രണ്ട്, കോഴിക്കോട്–രണ്ട്, കണ്ണൂർ–മൂന്ന്, കോട്ടയം–ഒന്ന് എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. ആലപ്പുഴയിൽ ഒരാളെ കടലിൽ കാണാതായി.
9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ആറ് ദിവസംകൂടി വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബുധനാഴ്‌ച ഒന്പത് ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
10 ജില്ലയിൽ അവധി
10 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചു. ഇടുക്കി, കാസർകോട്, പത്തനംതിട്ട, ആലപ്പുഴ, വയനാട്, എറണാകുളം, കണ്ണൂർ, കോട്ടയം,തൃശൂർ, കോഴിക്കോട് ജില്ലകൾക്കാണ് അവധി.
പരീക്ഷകൾ മാറ്റി
കേരള സർവകലാശാല ബുധനാഴ്‌ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.









0 comments