ad
Deshabhimani

print edition ഒരു ‘നിയന്ത്രണ’വുമില്ലാതെ മാധ്യമങ്ങൾ

KSEB
വെബ് ഡെസ്ക്

Published on Apr 28, 2026, 12:14 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ താൽക്കാലിക വൈദ്യുതി നിയന്ത്രണത്തെ ലോഡ്‌ ഷെഡ്ഡിങ്ങാക്കി മാധ്യമങ്ങൾ. ലോഡ്‌ ഷെഡ്ഡിങ്ങിന്‌ ഉന്നതതല യോഗം തീരുമാനിച്ചെന്നാണ്‌ പുതിയ വ്യാജവാർത്ത. കെഎസ്‌ഇബി ഉന്നതതലയോഗം തുടങ്ങുംമുമ്പ്‌ ‘യോഗം തീരുമാനിച്ചു’ എന്ന്‌ വാർത്ത തെറ്റാണെന്നറിഞ്ഞിട്ടും തിരുത്തുന്നുമില്ല.


കടുത്ത ചൂടിൽ രാജ്യമാകെ വെന്തുരുകുകയാണ്‌. വൈദ്യുതി ഉപഭോഗവും വർധിച്ചു. ഇത്‌ കേരളത്തിലെമാത്രം പ്രതിഭാസമല്ല. പല സംസ്ഥാനങ്ങളിലും 10 മണിക്കൂർവരെയാണ്‌ ലോഡ്‌ഷെഡ്ഡിങ്‌. എന്നാൽ, കേരളം ലോഡ്‌ ഷെഡ്ഡിങ്‌ ഏർപ്പെടുത്താതെ മുന്നോട്ട്‌ പോകുകയാണ്‌.


ലൈനുകളിലെ ഓവർ ലോഡ്‌ കാരണം ട്രാൻസ്‌ഫോർമറുകൾക്ക്‌ തീപിടിക്കുന്നുണ്ട്‌. ഇങ്ങനെ 222 ട്രാൻസ്‌ഫോർമർ കത്തി. ഇത്‌ തുടർന്നാൽ സംസ്ഥാനത്തെയാകെയുള്ള വൈദ‍്യുതി വിതരണത്തെ ബാധിക്കും. അതുകൊണ്ടാണ്‌ അമിത ലോഡുണ്ടാകുമ്പോൾ ചെറിയ നിയന്ത്രണം ഏർപ്പെടുത്തുന്നത്‌. ഇതിനെയാണ്‌ ലോഡ്‌ ഷെഡ്ഡിങ്‌ എന്ന്‌ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home