ad
Deshabhimani

വെക്കേഷൻ കാലത്ത് മാധ്യമ പഠനവുമായി കേരള മീഡിയ അക്കാദമി; പ്ലസ് ടു, കോളേജ് വിദ്യാർഥികൾക്ക് അവസരം

media academy

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 18, 2026, 04:33 PM | 1 min read

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷ കഴിഞ്ഞവർക്കും കോളേജ് അവധിക്കാലം ഫലപ്രദമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കുമായി കേരള മീഡിയ അക്കാദമി വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ അക്കാദമിയുടെ തിരുവനന്തപുരം സെന്ററിലാണ് മാധ്യമ രംഗത്തെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടാൻ അവസരമൊരുങ്ങുന്നത്. മൂന്ന് പ്രധാന കോഴ്സുകളാണ് അക്കാദമിയിൽ പഠിക്കാനാവുക.


ഡിപ്ലോമ ഇൻ ഫോട്ടോജേർണലിസം: ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന പാഠങ്ങൾ മുതൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫി വരെ ഇതിൽ ഉൾപ്പെടുന്നു. ഫോട്ടോ എഡിറ്റിംഗ്, റീൽ മേക്കിങ്, സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷൻ എന്നിവയിലും പരിശീലനം ലഭിക്കും. മാധ്യമ മേഖലയിൽ ജോലി നേടാനും സ്വയം തൊഴിൽ ആരംഭിക്കാനും ഈ കോഴ്സ് സഹായകമാണ്.


വീഡിയോ എഡിറ്റിങ്: ദൃശ്യമാധ്യമ രംഗത്ത് വലിയ തൊഴിൽ സാധ്യതയുള്ള മേഖലയാണിത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ടെലിവിഷൻ, സിനിമ, നവമാധ്യമങ്ങൾ എന്നിവയിൽ മികച്ച അവസരങ്ങൾ കണ്ടെത്താനാകും.


ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ: സൗണ്ട് എഞ്ചിനീയറിങ്, ആർ ജെ ട്രെയിനിങ്, ഡബ്ബിംഗ്, പോഡ്കാസ്റ്റിംഗ്, വോയിസ് മോഡുലേഷൻ തുടങ്ങിയവയിലാണ് ഇവിടെ പരിശീലനം നൽകുന്നത്. റേഡിയോ-ഡിജിറ്റൽ മാധ്യമ രംഗത്ത് തിളങ്ങാൻ ഈ കോഴ്സ് വിദ്യാർഥികളെ പ്രാപ്തരാക്കും.


താല്പര്യമുള്ളവർ ഏപ്രിൽ 25ന് മുമ്പായി തിരുവനന്തപുരം ശാസ്തമംഗലം ജങ്ഷനിലുള്ള കേരള മീഡിയ അക്കാദമി ഓഫീസിൽ നേരിട്ടെത്തിയോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്ക്:


ഫോട്ടോജേർണലിസം : 9447225524

വീഡിയോ എഡിറ്റിങ് : 94000 48282

ഓഡിയോ പ്രൊഡക്ഷൻ : 97448 44522

വെബ്സൈറ്റ്: www.kma.ac.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home