ad
Deshabhimani

print edition ഗവ. പ്ലീഡർ നിയമനം; ലോയേഴ്‌സ്‌ കോൺഗ്രസിൽ തുറന്നയുദ്ധം

ILC.jpg
വെബ് ഡെസ്ക്

Published on Jun 17, 2026, 01:25 AM | 1 min read

കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമനങ്ങൾക്കെതിരെ കോൺഗ്രസ്‌ അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സാപ്‌ ഗ്രൂപ്പിൽ പരസ്യയുദ്ധം. നിയമനങ്ങളിലെ അയോഗ്യത ചോദ്യംചെയ്തുള്ള ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ പുറത്തുവന്നു.


ഹെെക്കോടതി എവിടെയെന്ന് അറിയാത്തവരെപോലും സർക്കാർ അഭിഭാഷകരായി നിയമിച്ചെന്നും ഇതിനുപിന്നിൽ പാർടിയിലെ നിക്ഷിപ്ത താൽപ്പര്യക്കാരാണെന്നും ആരോപിക്കുന്നു. മറ്റു പാർടിക്കാരെവരെ നിയമിക്കാൻ ഇടപെടൽ നടത്തിയത്‌ നിയമമന്ത്രികൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസിനെ സംശയനിഴലിലാക്കിയെന്നും സൂചിപ്പിച്ചു.


ആക്ഷേപം ശക്തമായ സാഹചര്യത്തിൽ, ചൊവ്വ വെെകിട്ട് ലോയേഴ്‌സ്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് പി കെ അബ്ദുൾറഹ്മാൻ ഓൺലെെനായി ജനറൽ ബോഡി വിളിച്ചതായി ചാറ്റിൽ പറയുന്നു. വർഷങ്ങളായി കോൺഗ്രസ്‌ പാർടിക്കൊപ്പം നിന്ന അഭിഭാഷകരെ അവഗണിച്ച്‌ ഇഷ്ടക്കാരെയും ബന്ധുക്കളെയും മക്കളെയും ഉൾക്കൊള്ളിച്ചിട്ടുള്ള പട്ടിക അംഗീകരിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്.


‘ലോയേഴ്സ് കോൺഗ്രസിന്റെ യോഗങ്ങളിലോ പരിപാടികളിലോ നൂറുപേർപോലും പങ്കെടുക്കാറില്ല. എന്നാൽ, ഗവ. പ്ലീഡറാകാൻ 2000 അപേക്ഷകളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിച്ചവർ ‘ശശി’യായപ്പോൾ ഈ സർക്കാർ വന്നശേഷം സംഘടനയിൽ അംഗത്വമെടുത്തവർവരെ ലിസ്റ്റിൽ കയറിയെന്നും പരിഹസിക്കുന്നു.


മുസ്ലിംലീഗിന്റെ സംഘടനയായ ലോയേഴ്സ് ഫോറത്തിലും അസംതൃപ്തിയാണ്. 40 ഗവ. പ്ലീഡർമാരെ ലഭിക്കേണ്ടിടത്ത് എട്ടുപേർക്കാണ് നിയമനം ലഭിച്ചത്‌. ലീഗുമായി ബന്ധമില്ലാത്തവരെ തിരുകിക്കയറ്റിയെന്നും ജമാഅത്തെ ഇസ്ലാമിക്ക് സീറ്റ് നൽകിയെന്നും ആക്ഷേപമുണ്ട്. ലീഗ് പട്ടിക തയ്യാറാക്കിയത് സംഘടനയുമായി ആലോചിച്ചല്ല.


സീനിയർ അഭിഭാഷകരെ മറികടന്ന് ജൂനിയർമാരെ നിയമിച്ചു. എറണാകുളം കേന്ദ്രീകരിച്ച ലോബിയാണ് നിയമനങ്ങൾക്ക് പിന്നിലെന്നും പരാതിയുയർന്നു. പാണക്കാട്ട് തങ്ങളുടെ നേതൃതത്തിൽ സമവായ ശ്രമത്തിലാണ് ലീഗ് നേതാക്കൾ. ഹൈക്കോടതിയിൽ 133 പ്ലീഡർമാരാണ്‌ വേണ്ടത്‌. 90 പേരെയാണ്‌ നിയമിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home