ad
Deshabhimani

ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ; നടപടി വിജിലൻസ് റിപ്പോർട്ട് പരി​ഗണിച്ച്

M K Vinod Kumar

എം കെ വിനോദ് കുമാര്‍

വെബ് ഡെസ്ക്

Published on Dec 23, 2025, 05:08 PM | 1 min read

തിരുവനന്തപുരം: കൈക്കൂലിക്കേസിൽ ജയിൽ ഡിഐജി എം കെ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. വിജിലൻസ് റിപ്പോർട്ട് പരി​ഗണിച്ചാണ് നടപടി.


വിനോദ് കുമാറിനെതിരെ പരാതികൾ ലഭിച്ചതോടെ വിജിലൻസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ക്രിമിനൽകേസ് പ്രതികളിൽനിന്നടക്കം ജയിൽ ഡിഐജി കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിനോദ് കുമാർ ഉന്നതപദവിയിലുള്ള ആളായതിനാൽ രേഖകൾ നശിപ്പിക്കാനും തടവുകാരായ സാക്ഷികളെ ഉൾപ്പെടെ സ്വാധീനിക്കാനും സാധ്യതയുള്ളതിനാൽ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യണമെന്നായിരുന്നു വിജിലൻസ് ഡയറക്ടറുടെ ശുപാർശ. ഇതിനെ തുടർന്നാണ് ആഭ്യന്തരവകുപ്പിന്റെ നടപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home