കേരളം ലോക നേതാക്കളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമാകുന്നു: മന്ത്രി

തിരുവനന്തപുരം: ലോക നേതാക്കളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമായി കേരളം മാറുന്നതായി പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. മലയാളിയുടെ ആതിഥ്യമരാദ്യയും സുരക്ഷിതത്വവും മതനിരപേക്ഷ പൊതുബോധവുമാണ് ലോകസഞ്ചാരികൾ യാത്രയ്ക്കായി കേരളം തിരഞ്ഞെടുക്കുന്നതിനു പ്രധാന കാരണങ്ങളെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബാൻ ഓട്ടോയിൽ കൊച്ചി ചുറ്റിക്കറങ്ങിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിക്ടർ ഒർബാൻ കുടുംബ സമേതമാണ് ഒഴിവുകാലം ചിലവഴിക്കാൻ കേരളത്തിലെത്തിയത്. ഒർബാൻ തൻ്റെ ഔദ്യോഗിക പരിവാരങ്ങളും സുരക്ഷ സേനയേയും എല്ലാം ഒഴിവാക്കിയാണ് കേരളത്തിൽ ചുറ്റി സഞ്ചരിച്ചത്. കേരളത്തെ ടൂറിസ്റ്റ് സ്റ്റേറ്റ് ആക്കി മാറ്റാൻ കൈകോർക്കാമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.









0 comments