ad
Deshabhimani

പൊലീസ് അസോസിയേഷനുകളുടെ പുനഃസംഘടന: ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

kerala highcourt new 1
വെബ് ഡെസ്ക്

Published on Jul 30, 2026, 12:32 PM | 1 min read

കൊച്ചി: നിലവിലുള്ള കമ്മിറ്റികൾ പിരിച്ചുവിട്ട് പൊലീസ് അസോസിയേഷനുകളെ പുനഃസംഘടിപ്പിക്കാൻ അഡ്ഹോക് സമിതി രൂപീകരിച്ച് സർക്കാർ ഇറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പുതിയ പേരിൽ രണ്ട് സംഘടനകൾ രൂപീകരിക്കാനുള്ള ഉത്തരവും സ്റ്റേ ചെയ്ത് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ഉത്തരവിട്ടു.


സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി. ജൂലൈ 27ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ കേരള പൊലീസ് അസോസിയേഷനാണ് (കെപിഎ) ഹർജി നൽകിയത്. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെപിഒഎ) നിർത്തലാക്കാനും സിവിൽ പൊലീസ് ഓഫീസർമാർമുതൽ ഗ്രേഡ് സബ് ഇൻസ്പെക്ടർമാർവരെ ഉൾപ്പെടുന്ന രീതിയിൽ കെപിഎ പുനഃസംഘടിപ്പിക്കാനുമായിരുന്നു സർക്കാർ ഉത്തരവ്.


എസ്ഐ മുതൽ എസ്‌പി വരെയുള്ളവർക്ക് കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ രൂപീകരിക്കാനാണ് നിർദേശം. നിലവിലെ കമ്മിറ്റികളെ മരവിപ്പിച്ച് അഡ്ഹോക് കമ്മിറ്റികൾ രൂപീകരിക്കണമെന്ന നിർദേശത്തെയും ഹർജിയിൽ ചോദ്യംചെയ്തിരുന്നു. സംഘടന രൂപീകരിക്കാനുള്ള മൗലികാവകാശം ലംഘിക്കുന്നതാണ് സർക്കാർ ഉത്തരവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജി തീർപ്പാക്കുംവരെ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം കോടതി അം​ഗീകരിക്കുകയാണ്. യുഡിഎഫ് സർക്കാരിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home