ad
Deshabhimani

മഞ്ചേരി മെഡി. കോളേജിലെ രാത്രി പോസ്‌റ്റ്‌മോർട്ടം ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

highcourt
വെബ് ഡെസ്ക്

Published on Jan 20, 2025, 09:31 PM | 1 min read

കൊച്ചി: മഞ്ചേരി മെഡിക്കൽ കോളേജിലെ രാത്രി പോസ്‌റ്റ്‌മോർട്ടം ഹൈക്കോടതി ഒരുമാസത്തേക്ക്‌ തടഞ്ഞു. ഫോറൻസിക് വിഭാഗം ഡോക്ടർമാർ നൽകിയ ഹർജിയിലാണ്‌ നടപടി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ആരോഗ്യവകുപ്പിന്റെ വിശദീകരണം തേടി. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുവരെ ഡോക്ടർമാരെ പോസ്‌റ്റ്‌മോർട്ടത്തിന് നിർബന്ധിക്കരുതെന്ന് നിർദേശിച്ചു.


രാത്രി പോസ്‌റ്റ്‌മോർട്ടത്തിനുള്ള അസൗകര്യം, അധികജോലി മാനസിക സമ്മർദം, നിയമപ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി ഡോ. ടി പി ആനന്ദ്, ഡോ. രഹനാസ്, അബ്ദുൽ അസീസ് എന്നിവരാണ് ഹർജി നൽകിയിരുന്നത്. അടുത്തിടെയാണ് മഞ്ചേരിയിൽ രാത്രി പോസ്‌റ്റ്‌മോർട്ടം തുടങ്ങിയത്. ആരോഗ്യവകുപ്പിനും ഡോക്ടർമാർ പരാതി നൽകിയിട്ടുണ്ട്. വിഷയം ഫെബ്രുവരി മൂന്നിന് വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home