print edition മന്ത്രി കെ രാജന്റെ പരാതിയിൽ വിശദീകരണം തേടി ഹെെക്കോടതി

സ്വന്തം ലേഖിക
Published on Mar 20, 2026, 12:25 AM | 1 min read
കൊച്ചി: കോടതി പറയാത്ത കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ ഉന്നയിക്കുകയും പത്രത്തിൽ തെറ്റായ വാർത്ത നൽകുകയും ചെയ്തതിനെതിരെ റവന്യുമന്ത്രി കെ രാജൻ നൽകിയ പരാതിയിൽ ഇടപെട്ട് ഹെെക്കോടതി. ഡിജിറ്റൽ റീ സർവേയ്‌ക്ക് ഉപകരണങ്ങൾ വാങ്ങിയതിൽ കോടികളുടെ ക്രമക്കേട് ആരോപിച്ച് കേസ് നൽകിയ കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്തിലിനെതിരെയാണ് മന്ത്രി രാജൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകിയത്. ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരന്റെ വാർത്താസമ്മേളനമെന്ന പേരിൽ ഒരു പത്രം പ്രസിദ്ധീകരിച്ചത് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണെന്ന് വിലയിരുത്തി.
തീർപ്പാകാത്ത കേസിൽ കക്ഷികളുടെ ഭാഗത്തുനിന്ന് സമാന്തര ഇടപെടൽ അനുവദിക്കില്ലെന്ന് കോടതി മുന്നറിയിപ്പുനൽകി. കോടതിയുടെ പേരിൽ തെറ്റായ വാർത്ത നൽകിയിട്ടുണ്ടെങ്കിൽ ഗൗരവമായെടുക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഹർജിക്കാരനും പത്രവും ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും നിർദേശിച്ചു.











0 comments