ad
Deshabhimani

'മലയാളിയുടെ ബൈബിൾ ശ്രീനാരായഗുരുവിന്റെ ദൈവദശകം': ഹൈക്കോടതി

Sreenarayana Guru.jpg
വെബ് ഡെസ്ക്

Published on Sep 21, 2025, 05:03 PM | 1 min read

എറണാകുളം: ശ്രീനാരായണഗുരു രചിച്ച ദൈവദശകമാണ് മലയാളിയുടെ ബൈബിളെന്ന് കേരള ഹൈക്കോടതി. ഒരു പ്രത്യേക ദൈവത്തിനെയോ വിഗ്രഹത്തെയോ ആരാധിക്കുന്നതിന് പകരമായി സാർവലൗകികമായ പ്രാർത്ഥനയാണ് ദൈവദശകമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഭർത്താവിൽ നിന്ന് ജീവനാംശം തേടുന്ന ഭാര്യ നൽകിയ ഹർജിയിൽ വിധി പറയവെയാണ് പരാമർശം.


സാർവലൗകികമായ ദൈവസങ്കല്പമാണ് ദൈവദശകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്നു നീയൊന്നു തന്നെ ഞങ്ങൾക്കു തമ്പുരാൻ' എന്ന ദൈവദശകത്തിലെ വരികളും അദ്ദേഹം വിധിയിൽ ഉൾപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home