ad
Deshabhimani

print edition ലഹരിക്കേസ്‌: ചെറുമീനുകൾ മാത്രമല്ലേ കുടുങ്ങുന്നതെന്ന്‌ ഹൈക്കോടതി

kerala highcourt new
വെബ് ഡെസ്ക്

Published on Aug 15, 2026, 01:09 AM | 1 min read

കൊച്ചി: ലഹരിക്കേസുകളിൽ ചെറുമീനുകൾ മാത്രമല്ലേ കുടുങ്ങുന്നതെന്നും ഉറവിടം കണ്ടെത്താത്തത്‌ എന്തുകൊണ്ടെന്നും ഹൈക്കോടതി. കൊച്ചിയിൽ രാത്രി 11നുശേഷം ഡിജെ പാർടികൾ നിരോധിച്ചതിനെതിരെ റാഡിസൺ ബ്ലൂ ഹോട്ടൽ ലൈസൻസി മഹാദേവൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്പോഴാണ്‌ കോടതി പരാമർശം.


ബാർസമയം നീട്ടിയതുകൊണ്ടല്ലേ ഡിജെ പാർടികളും നീളുന്നതെന്നും ആ തീരുമാനം പിൻവലിക്കുന്നതല്ലേ പരിഹാരമെന്നും ജസ്റ്റിസ് മുരളി പുരുഷോത്തമൻ സർക്കാരിനോട്‌ ആരാഞ്ഞു. ഹർജി വിധി പറയാൻ മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home