Deshabhimani

print edition ശബരിമല മേൽശാന്തി നിയമനം; 2 പേരെക്കൂടി അഭിമുഖത്തിൽ പങ്കെടുപ്പിക്കണം

sabarimala
വെബ് ഡെസ്ക്

Published on Oct 06, 2026, 01:30 AM | 1 min read

കൊച്ചി: ശബരിമല/മാളികപ്പുറം മേൽശാന്തി നിയമനത്തിനായുള്ള അഭിമുഖത്തിൽ രണ്ടുപേരെക്കൂടി പങ്കെടുപ്പിക്കാൻ ഹെെക്കോടതി നിർദേശം. യോഗ്യതയുണ്ടായിട്ടും അപേക്ഷ നിരസിച്ചെന്ന്‌ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച ടി എസ് വിഷ്ണു നമ്പൂതിരി, ടി പി ഹരി നമ്പൂതിരി എന്നിവർക്ക് അനുമതി നൽകാനാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ കെ പ്രീത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌ ഇടക്കാല ഉത്തരവിട്ടത്‌.


ചട്ടം അനുശാസിക്കുന്നവിധം ക്ഷേത്രങ്ങളിൽ ഏഴു വർഷത്തെ പ്രവൃത്തിപരിചയമില്ലെന്ന കാരണംകാട്ടി അപേക്ഷ തള്ളിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.


മതിയായ യോഗ്യതയുണ്ടെന്ന് തെളിയിക്കുന്ന, ദേവസ്വം ബോർഡിന്റെതന്നെ രേഖകൾ ഹാജരാക്കിയിരുന്നു. കഴിഞ്ഞവർഷം അഭിമുഖത്തിൽ പങ്കെടുത്തിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ പരിഗണിച്ചാണ്‌ ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുപ്പിക്കാൻ ഉത്തരവിട്ടത്‌. ഹർജികൾ വീണ്ടും ഒമ്പതിന് പരിഗണിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home