ad
Deshabhimani

മുൻകൂർ ജാമ്യാപേക്ഷ തള്ളി

print edition ദളിത്‌ യുവതിയെ പീഡിപ്പിച്ച 
കോൺഗ്രസ് കൗൺസിലർ ജയിലിലേക്ക്‌

PRASHOBH C VALSAN SHAFI PARAMBIL

ഷാഫി പറമ്പിലിനൊപ്പം പ്രശോഭ്‌ സി വത്സന്‍ (ഇടത്), പ്രശോഭ്‌ സി വത്സന്‍ (വലത്)

വെബ് ഡെസ്ക്

Published on May 27, 2026, 03:13 AM | 1 min read

കൊച്ചി: ജോലി വാഗ്‌ദാനംചെയ്‌ത്‌ ദളിത് യുവതിയെ പീഡിപ്പിച്ച പാലക്കാട് നഗരസഭാ കൗൺസിലറും കോൺഗ്രസ് നേതാവുമായ പ്രശോഭ്‌ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിചാരണക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെതിരെയാണ്‌ പ്രശോഭ്‌ അപ്പീൽ നൽകിയത്‌. പ്രതിയുടെ സ്വാധീനവും കുറ്റകൃത്യത്തിന്റെ ഗൗരവവും പരിഗണിക്കുമ്പോൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ വിലയിരുത്തി.


ബിഎൻഎസ്സിലെയും പട്ടികജാതി-, പട്ടികവർഗ പീഡന നിരോധന നിയമത്തിലെയും വകുപ്പുകളാണ്‌ ചുമത്തിയിട്ടുള്ളത്. ബ്യൂട്ടീഷൻ കോഴ്സ് ചെയ്യുന്ന അനാഥയുവതിയെ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കോൺഗ്രസ് എംപിമാരുമായും എംഎൽഎമാരുമായും അടുത്ത ബന്ധമുണ്ടെന്ന്‌ വിശ്വസിപ്പിച്ച്‌ ജോലി വാഗ്‌ദാനം നൽകി പ്രശോഭ്‌ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയെന്ന്‌ ദളിത്‌ യുവതി നേരത്തെ മുൻമുഖ്യമന്ത്രി പിണറായി വിജയന്‌ പരാതി നൽകിയിരുന്നു. ഗർഭിണിയാണെന്ന്‌ അറിയിച്ചപ്പോൾ ഗർഭച്ഛിദ്ര മരുന്ന്‌ കഴിക്കാൻ നിർബന്ധിച്ചുവെന്നും പരാതിയിലുണ്ട്‌.


രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറന്പിലിന്റെയും അടുത്ത അനുയായിയായാണ്‌. രാഹുൽ ജയിൽമോചിതനായപ്പോൾ സ്വീകരണമൊരുക്കിയതും പ്രശോഭാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home