print edition സംസ്ഥാനത്ത് മഴ കനക്കുന്നു

തിരുവനന്തപുരം: ഇടവേളയ്‌ക്കുശേഷം സംസ്ഥാനത്ത് മഴ ശക്തമായി. ഞായറാഴ്‌ച എല്ലാ ജില്ലയിലും പരക്കെ മഴ ലഭിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മഴയോടൊപ്പം 50 കിലോമീറ്റർവരെ വേഗത്തിൽ ശക്തമായ കാറ്റുമുണ്ടായി. എറണാകുളം പള്ളുരുത്തിയിൽ പകൽ 87 മില്ലിമീറ്ററിന് മുകളിൽ മഴ ലഭിച്ചു. ആറു ദിവസത്തേക്ക് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ജൂലൈ രണ്ടുവരെ ഇടിമിന്നലിനും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്. കേരള–ലക്ഷദ്വീപ് തീരങ്ങളിൽ ഇൗ ദിവസങ്ങളിൽ മീൻപിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്‌ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.











0 comments