Deshabhimani

ആരോഗ്യമേഖല കുടുതൽ അവതാളത്തിലാകും

print edition എൻഎച്ച്‌എമ്മിൽ 3707 കരാർ ജീവനക്കാരെ പിരിച്ചുവിട്ടു

nhm
avatar
അഖില ബാലകൃഷ്‌ണൻ

Published on Oct 30, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കി 3,707 എൻഎച്ച്‌എം കരാർ ജീവനക്കാരെ സർക്കാർ പിരിച്ചുവിട്ടു. സംസ്ഥാന ഓഫീസിലെ 48 പേരെയും ജില്ലകളിലെ 3,656 പേരെയുമാണ്‌ കേരളപ്പിറവിദിനംമുതൽ വഴിയാധാരമാക്കിയത്‌. ദേശീയാരോഗ്യ ദ‍ൗത്യത്തിനുകീഴിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന 17,193 ജീവനക്കാരിൽ 13,486 പേരെ മാത്രം നിലനിർത്തി വ്യാഴാഴ്‌ച നിയമസഭാ സമ്മേളനം അവസാനിച്ച ശേഷമാണ്‌ ഉത്തരവിറങ്ങിയത്‌. ഡോക്ടർമാർ, നഴ്‌സുമാർ, അക്ക‍ൗണ്ടന്റുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ലാബ്‌ ടെക്-നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, ആശ കോ ഓർഡിനേറ്റർമാർ തുടങ്ങിയവരാണ്‌ ഒഴിവാക്കപ്പെട്ടത്‌.


യുഡിഎഫ്‌ സർക്കാർ വന്നതോടെ ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കാനായിരുന്നു ശ്രമം. ജീവനക്കാർ സംഘടിതമായി രംഗത്തുവതോടെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒടുവിൽ ആഗസ്ത്‌ 31ന്റെ ഉത്തരവിൽ ഒക്ടോബർ 31വരെ കരാർ നീട്ടിയപ്പോൾ എല്ലാവരേയും ഉൾപ്പെടുത്തേണ്ട എന്ന നിബന്ധനയും വച്ചു. ഇതിന്റെ ഭാഗമായണ്‌ പ്രതിഷേധങ്ങൾ ഉയരാനുള്ള അവസരം കുറയ്‌ക്കാൻ നിയമസഭാ സമ്മേളനം അവസാനിച്ചേശേഷം ഉത്തരവ്‌ പുറത്തുവിട്ടത്‌.


സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന്‌ ഡോക്ടർമാരില്ലാതിരിക്കുമ്പോഴാണ്‌ നിലവിലുള്ളവരെ പിരിച്ചുവിടുന്നത്‌. പിഎസ്‌സി വഴി നിയമനം നടത്താത്ത ഒഴിവുകളിൽ എൻഎച്ച്‌എം വഴി കരാർ ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. പരീക്ഷയും അഭിമുഖവും കഴിഞ്ഞ് നിയമിച്ചവരെ ഒഴിവാക്കി കോൺഗ്രസിന്‌ താൽപ്പര്യമുള്ളവരെ തിരുകിക്കയറ്റാനാണ്‌ നീക്കം. പുറത്താക്കപ്പെട്ടവർ രാഷ്‌ട്രീയാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരല്ല. മാർച്ചിൽ കാലാവധി പൂർത്തിയായ ജീവനക്കാരുടെ കരാർ പുതുക്കാനും വേതനം വർധിപ്പിക്കാനും എൽഡിഎഫ്‌ സർക്കാർ നടപടി തുടങ്ങിയിരുന്നു. യുഡിഎഫ്‌ സർക്കാർ അത്‌ മരവിപ്പിക്കുകയായിരുന്നു. ആയുഷ്‌ മിഷനുകീഴിലുള്ള 3500 താൽകാലികക്കാരുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home