print edition ഗുണമുണ്ട്‌, 
ആശ്വാസവും ; 5 വർഷം 8000 കോടിയുടെ സ‍ൗജന്യ ചികിത്സ

ldf manifesto the kerala model
വെബ് ഡെസ്ക്

Published on Nov 11, 2025, 03:49 AM | 2 min read


​തിരുവനന്തപുരം

പൊതുജനാരോഗ്യമേഖലയെ കുറ്റപ്പെടുത്തുന്നവർക്ക്‌ കണക്കുകളാണ്‌ ഉത്തരം. അഞ്ചുവർഷം സംസ്ഥാനം 8000 കോടിയുടെ സൗജന്യചികിത്സയാണ്‌ നൽകിയത്‌. വർഷം ശരാശരി 1600 കോടി രൂപ. കോവിഡ്‌ രണ്ടാംതരംഗത്തിലാണ്‌ രണ്ടാം എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റത്‌. വിവിധ ആശുപത്രികളിലായി കിഫ്ബി ധനസഹായത്തോടെ 10000 കോടിയിലധികം രൂപയുടെ വികസനം നടത്തി. സൗജന്യ ചികിത്സ നൽകിയതിന്‌ ആരോഗ്യ മന്ഥൻ പുരസ്കാരം തുടർച്ചയായി നേടി.


ഹൃദ്യം പദ്ധതിയിലൂടെ എണ്ണായിരത്തോളം കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ.. അതിദരിദ്രരായ ഏഴുപേർക്ക്‌ സ‍ൗജന്യ അവയവമാറ്റ ശസ്‌ത്രക്രിയ. സ്വകാര്യ മേഖലയിൽ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ചികിത്സ സൗജന്യമായോ മിതമായ നിരക്കിലോ നടത്തുന്നു. ജനകീയ ആരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യപരിപാലന ശൃംഖല മികവോടെ നിൽക്കുകയാണ്‌.


​മേന്മ സമ്മതിച്ച്‌ 
മനോരമ ലേഖകനും

പൊതുജനാരോഗ്യ മേഖലയുടെ മേന്മ പറഞ്ഞ്‌ മനോരമ ലേഖകൻ ടി ബി ലാൽ. ചെറിയ തലകറക്കവുമായി രാജാജി നഗറിലെ (ചെങ്കൽച്ചൂള) നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന്‌ ലഭിച്ച ചികിത്സയുടെ കാര്യമാണ്‌ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്‌. പോസ്‌റ്റിൽനിന്ന്‌: ‘ചെന്ന പാടെ ബിപി നോക്കി. പെട്ടന്നുതന്നെ ഡോക്ടറുടെ അടുത്തേക്കുവിട്ടു. ഇതിനൊക്കെശേഷമാണ് പേര്‌ രജിസ്റ്റർ ചെയ്യേണ്ടി വന്നത്. പേരല്ല, ഫോൺ നമ്പറാണ് ചോദിച്ചത്. അതുപറഞ്ഞു. കംപ്യൂട്ടറിൽ എന്നെ സംബന്ധിച്ച വിവരങ്ങളുണ്ട്. ‘സ്റ്റേറ്റ് ഡിജിറ്റൽ ഹെൽത്ത് മിഷൻ –ഇ ഹെൽത്ത്’ ആർക്കൈവിൽ യുഎച്ച്ഐഡി അടക്കമുള്ള വിവരങ്ങൾ. കോവിഡ് പിടിപെട്ട്‌ നേരത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അര മാസം കിടന്നിരുന്നു. അപ്പോഴെടുത്ത വിവരങ്ങളാണ്. അന്നുകിട്ടിയ ശുശ്രൂഷയും മികച്ചതായിരുന്നു. ഡോക്ടർ ഒരു ഇൻജക്ഷന് എഴുതി. രക്തപരിശോധനയും നടത്തണം.


രണ്ടിനും പുറത്ത് പോകേണ്ടിവന്നില്ല. ലാബും അനുബന്ധ സൗകര്യങ്ങളും ഒന്നാംനിലയിലുണ്ട്. അവിടെപ്പോയി ബ്ലഡ് കൊടുത്തു. അരമണിക്കൂർ കാത്തിരുന്നപ്പോൾ പരിശോധനാഫലം കിട്ടി.


കൺസൾട്ടേഷൻ ഫീയും കുത്തിവയ്പ്പും രക്തപരിശോധനയും ഒക്കെയായി മറ്റൊരു ഇടത്തായിരുന്നെങ്കിൽ എവിടെപോയി നിന്നേനെ എന്നോർത്തു! അതിലുപരി വലിയ സമാധാനം തോന്നി. പൗരന് അവകാശപ്പെട്ട ഒരിടവും സംവിധാനവും എന്ന ബോധ്യവും ലഭിച്ച വൈദ്യ സേവനവും അവിടെക്കണ്ട വൃത്തിയും ഡോക്ടർ, നഴ്സ്, മറ്റ് ജീവനക്കാർ എന്നിവരുടെ സേവന സന്നദ്ധതയുമൊക്കെയാണ് സന്തോഷിപ്പിച്ചത്.’ എത്രയോ പേരുടെ അനുഭവങ്ങളിൽ ഒന്നാണിതും.



deshabhimani section

Related News

View More
0 comments
Sort by

Home