വികസിത 
രാജ്യങ്ങളുടേതിന്‌ തുല്യമായി 
ആരോഗ്യമേഖലയെ 
മാറ്റാനാണ്‌ 
സർക്കാർ 
ശ്രമം

ആരോഗ്യകേരളം ; കുതിപ്പിന്റെ ഒമ്പത് വർഷം

Kerala Health Service
വെബ് ഡെസ്ക്

Published on Jul 03, 2025, 02:15 AM | 3 min read

കിഫ്‌ബിയിലൂടെ 10,000 കോടി

അടിസ്ഥാന വികസനത്തിന്‌ കിഫ്ബിയിലൂടെ 10,000 കോടിയിലധികം രൂപ നൽകി . ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികൾ, ക്യാൻസർ ചികിത്സ കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന 78 പദ്ധതികൾക്കായി 5700 കോടി രൂപയുടെ ഭരണാനുമതി നൽകുകയും കിഫ്ബിയിൽനിന്ന്‌ 4000 കോടി രൂപയുടെ സാമ്പത്തികാനുമതി നൽകുകയുംചെയ്തു.


മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3200 കോടി രൂപയുടെ 17 പദ്ധതികൾക്കായി ഭരണാനുമതിയേകി. 2000 കോടി രൂപയുടെ ധനാനുമതി കിഫ്ബിയിൽനിന്ന്‌ ലഭിച്ചു. നബാർഡ് ധനസഹായംവഴി 31 ആശുപത്രികൾക്കായി 450 കോടി രൂപയും കോട്ടയം മെഡിക്കൽ കോളേജിലെ രണ്ടു പദ്ധതികൾക്കായി 47 കോടിയും ഉൾപ്പെടെ മൊത്തം 32 പ്രോജക്ടുകൾക്കായി 482 കോടിയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നു. തിരുവനന്തപുരം ആർസിസി-യുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ 187.22 കോടി രൂപ ഉപയോഗിച്ച്‌ 14 നില കെട്ടിടത്തിന്റെ നിർമാണം ഉടൻ പൂർത്തിയാകും.


ldf



ചികിത്സാരംഗത്ത്‌ 
എഐയും

നിർമിതബുദ്ധി (എഐ)യും മെഷീൻ ലേണിങ്ങും ചികിത്സാരംഗത്ത്‌ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങൾക്ക്‌ സംസ്ഥാനത്ത്‌ തുടക്കമായി. റോബോട്ടിക് സർജറി, പൂർണമായി ചലനശേഷി നഷ്ടപ്പെട്ടവർക്ക് ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കുന്ന ജി ഗൈറ്റർ, ബ്ലഡ് ബാഗ് ട്രീസബിലിറ്റി എന്നിവ ഉദാഹരണങ്ങളാണ്.


കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, അപൂർവ രോഗങ്ങൾക്കുള്ള സൗജന്യ മരുന്ന് വിതരണത്തിന് കെയർ പദ്ധതി, സ്‌റ്റേറ്റ്‌ വൺ ഹെൽത്ത് സെന്റർ, കെസിഡിസി, നിപ റിസർച്ച് സെന്റർ, കുഞ്ഞുങ്ങളിലെ വൃക്കരോഗം കണ്ടെത്തി ചികിത്സിക്കാൻ ‘പ്രതീക്ഷ’, ഫാറ്റി ലിവർ ചികിത്സയ്ക്കായി രാജ്യത്ത് ആദ്യമായി ജില്ലാ ആശുപത്രികളിൽ ക്ലിനിക് എന്നിവ ആരംഭിച്ചു.


ai


പ്രധാന ആശുപത്രികൾ കൂടാതെ ഇരുപത്തിയഞ്ചിടത്തുകൂടി അർബുദചികിത്സാ സൗകര്യമായി. മലബാർ ക്യാൻസർ സെന്ററിനെ 562.25 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ്‌ റിസർച്ച് ആയി ഉയർത്തി. സ്തനാർബുദം പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ എട്ട്‌ ആശുപത്രികളിൽ മാമോഗ്രാം മെഷീൻ സംവിധാനമായി. കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിലെ ആശുപത്രി കെട്ടിടം പ്രവർത്തനസജ്ജം. മലബാർ ക്യാൻസർ സെന്ററിൽ ബോൺമാരോ ഡോണർ രജിസ്ട്രി ആരംഭിച്ചു.


കുട്ടികൾക്ക്‌ സൗജന്യ ചികിത്സ ഉറപ്പാക്കി ആരോഗ്യകിരണം

പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആരോഗ്യകിരണം പദ്ധതിയിൽ എല്ലാ സേവനങ്ങളും തികച്ചും സൗജന്യമാണെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി. കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിന് സർക്കാർ നടപ്പാക്കുന്ന ആരോഗ്യകിരണം നിർത്തലാക്കിയെന്നത് വ്യാജ പ്രചാരണമാണ്. പദ്ധതി നടത്തിപ്പിന് ഗുണഭോക്താക്കളിൽനിന്ന്‌ തുക ഈടാക്കുന്നില്ല.


രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യം (ആർബിഎസ്) പദ്ധതി പ്രകാരം ചികിത്സ സഹായം ലഭിക്കുന്ന 30 രോഗങ്ങൾക്ക് പുറമെ എല്ലാ രോഗങ്ങൾക്കും മരുന്നും പരിശോധനയും ചികിത്സയും (ഒപി/ഐപി)) ആരോഗ്യകിരണത്തിലൂടെ ലഭിക്കും. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെയാണ് ​സേവനം സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുന്നത്‌. ഉയർന്ന ചികിത്സാ ചെലവുള്ള കരൾ, വൃക്ക, മജ്ജ എന്നിവയുടെ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള സേവനങ്ങളും സാങ്കേതിക സമിതിയുടെ അംഗീകാരത്തോടെ നൽകുന്നുണ്ട്. ഒന്നു മുതൽ 18 വയസ്സുവരെയുള്ള കുട്ടികളാണ് ​ഗുണഭോക്താക്കൾ. ഒരു വയസ്സുവരെയുള്ള കുട്ടികൾക്കുള്ള ചികിത്സ ജനനി ശിശുസുരക്ഷ കാര്യക്രമം (ജെഎസ്എസ്കെ) പദ്ധതിയിൽ ഉൾപ്പെടും.


ernakulam hospital


എൻഎച്ച്‌എമ്മിന്‌ 
കേന്ദ്രം 
നൽകേണ്ടത്‌ 538 കോടി

ആരോഗ്യരംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ 2023-–-24 സാമ്പത്തിക വർഷത്തിൽ കേന്ദ്രസർക്കാർ കേരളത്തിന് നൽകാനുള്ളത് 538.14 കോടി രൂപ. ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻഎച്ച്എം) കേന്ദ്രം ഫണ്ട് നൽകാതായതോടെ സംസ്ഥാന വിഹിതമുപയോഗിച്ചാണ് എൻഎച്ച്എം പദ്ധതികൾ നടത്തിയത്.


കേന്ദ്രവും സംസ്ഥാനവുമായി 60:40 അനുപാതത്തിൽ 1376.70 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ചെലവഴിക്കാൻ അനുമതി ലഭിച്ചത്. കേന്ദ്രം 826.02 കോടി രൂപ നൽകണം.എന്നാൽ, 2023 -–-24 വർഷം ഫണ്ടനുവദിച്ചില്ല. 189.15 കോടി പിന്നീട്‌ നൽകി. ബാക്കിയുള്ള 636.88 കോടിയിൽ 2024–-25 സാമ്പത്തികവർഷം 98.74 കോടികൂടി നൽകി. ഇനി 538.14 കോടി രൂപ നൽകാനുണ്ട്‌


ആശാവർക്കർമാരുടെ ഇൻസെന്റീവ്, സൗജന്യ പരിശോധന, ചികിത്സ, എൻഎച്ച്എം ഡോക്ടർമാർ ഉൾപ്പെടെ ശമ്പളം, ബയോമെഡിക്കൽ മാനേജ്മെന്റ്, കനിവ് 108 ആംബുലൻസ്, അമ്മയും കുഞ്ഞും പദ്ധതി തുടങ്ങിയവ കേന്ദ്ര ഫണ്ടില്ലാത്തതിനാൽ പ്രതിസന്ധിയിലാകുന്നത്‌ ഒഴിവാക്കാൻ സംസ്ഥാന ഫണ്ട് ഉപയോഗിച്ചു.


നേട്ടങ്ങൾ, 
അംഗീകാരങ്ങൾ

● ആരോഗ്യ മേഖലയിലെ നേട്ടങ്ങൾക്കുള്ള ആഗോള അംഗീകാരമായി വിക്ടോറിയൻ 
പാർലമെന്റ് മന്ത്രി വീണാ ജോർജിനെ 
ആദരിച്ചു (2025)

● പകർച്ചേതരരോഗങ്ങളുടെ (നോൺ കമ്യൂണിക്കബിൾ ഡിസീസ്) പ്രത്യേക പ്രവർത്തനങ്ങൾക്ക് (സെർവി സ്‌കാൻ) ആർസിസിക്ക്‌ ഐക്യരാഷ്ട്രസംഘടനയുടെ പുരസ്‌കാരം (2024)

● ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരങ്ങൾ തുടർച്ചയായി 
മൂന്നു വർഷം

● ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ 2022ലും 23ലും മികച്ച രീതിയിൽ ഏകോപിപ്പിച്ച സംസ്ഥാനത്തിനുള്ള ദേശീയ അംഗീകാരം

● ഹീമോഫീലിയ വിവര ശേഖരണത്തിനും ഏകോപനത്തിനും അന്തർദേശീയ അംഗീകാരം

● കാഴ്ചപരിമിതർക്കായി സജ്ജമാക്കിയ സേവനത്തിന് ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം

● അനുവദിച്ച തുക പൂർണമായും 
വിനിയോഗിച്ച സംസ്ഥാനം

● കൂടുതൽ ബെഡുകൾ എംപാനൽ ചെയ്ത 
സംസ്ഥാനത്തിനുള്ള അവാർഡ്

● കുറഞ്ഞത് ഒരു ആയുഷ്‌മാൻ 
കാർഡുള്ള 90 ശതമാനം കുടുംബങ്ങൾക്ക് 
മുകളിലുള്ള സംസ്ഥാനം

● ആശാധാര പദ്ധതിക്ക്‌ ദേശീയ ഡിജിറ്റൽ 
ട്രാൻസ്‌ഫോർമേഷൻ അവാർഡ്

● ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിൽ 2022ലും 2023ലും കേരളം ഒന്നാമത്

● ആരോഗ്യ സുരക്ഷാ പദ്ധതിക്ക് നാഷണൽ 
ഹെൽത്ത്‌കെയർ അവാർഡ്

● ഇന്ത്യാ ടുഡേ അവാർഡ് 2022

● മാതൃമരണം കുറയ്ക്കുന്നതിൽ ബെസ്റ്റ് 
പെർഫോമിങ്‌ സ്റ്റേറ്റിനുള്ള ദേശീയ അവാർഡ്

● എൻക്യുഎഎസ് അംഗീകാരം ഏറ്റവും 
കൂടുതൽ കരസ്ഥമാക്കിയ സംസ്ഥാനം (2021)

● ദേശീയതലത്തിൽ എൻക്യുഎഎസ് അംഗീകാരം ലഭിച്ച നഗര പ്രാഥമിക ആരോഗ്യകേന്ദ്ര വിഭാഗത്തിൽ ഒന്നാംസ്ഥാനം

● ദേശീയ തലത്തിൽ എൻക്യുഎഎസ് 
അംഗീകാരം ലഭിച്ച പ്രാഥമിക ആരോഗ്യ കേന്ദ്ര 
വിഭാഗത്തിൽ രണ്ടാംസ്ഥാനം

● ഇന്ത്യാ ടുഡേയുടെ ‘ഹെൽത്ത്ഗിരി' 
അവാർഡ്

● ഇ–-സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ സംരംഭങ്ങൾക്ക് ഗവേർണസ് നൗവിന്റെ 
ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡ്

● രാജ്യത്ത് കൂടുതൽ സൗജന്യ ചികിത്സ 
നൽകിയ ആശുപത്രിയായി കോട്ടയം 
മെഡിക്കൽ കോളേജ്

● കൂടുതൽ കാർഡിയോളജി ഇന്റർവെൻഷൻ 
നടത്തുന്ന ആശുപത്രിയായി തിരുവനന്തപുരം മെഡിക്കൽ കോളേജ്

● മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനത്തിന് ദേശീയ അവാർഡ് (2024)



deshabhimani section

Related News

View More
0 comments
Sort by

Home