print edition ഭയമല്ല; വേണ്ടത് ജാഗ്രത; പാമ്പുകടിയേറ്റാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും


സ്വന്തം ലേഖകൻ
Published on Apr 27, 2026, 01:28 AM | 1 min read
തിരുവനന്തപുരം: പാമ്പുകടിയേറ്റ് ഒരുമാസത്തിനിടെ സംസ്ഥാനത്ത് ആറ് പേർക്കാണ് ജീവൻ നഷ്‌ടമായത്. തൃശൂരിൽ ആൽജോ(8), തിരുവനന്തപുരത്ത് ദീക്ഷിത് (8), ആലപ്പുഴയിൽ സെലീന (42), ഇന്ദിര(65), കണ്ണൂരിൽ നബീസ (65), ഇടുക്കിയിൽ വിശാലാക്ഷി(86) എന്നിവരാണ് മരിച്ചത്.
രാത്രിയിൽ ഉറങ്ങിക്കിടന്നവർക്കാണ് കൂടുതലും കടിയേറ്റത്. കടിയേൽക്കുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് എല്ലാ സജ്ജീകരണമൊരുക്കിയിട്ടുണ്ട്. ഇവരെ 108 ആംബുലൻസ് വഴി ആന്റിവെനമുള്ള ആശുപത്രികളിൽ അതിവേഗം എത്തിക്കും.

എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻവഴി പ്രഥമശുശ്രൂഷയും നീരീക്ഷണവും ആംബുലൻസിൽ ഉറപ്പാക്കും. ആന്റിവെനമില്ലാത്ത ആശുപത്രികളിൽപോയി സമയം കളയാതിരിക്കാൻ ശ്രദ്ധിക്കണം. സമയോജിത ചികിത്സയും പ്രഥമശുശ്രൂഷയും നൽകിയാൽ രക്ഷപ്പെടുത്താനാകും.
അഞ്ചുവർഷത്തിനിടെ പാന്പുകടിയേറ്റുള്ള മരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. സർപ്പ ആപ്പ് 2020ൽ ആവിഷ്‌കരിച്ചത് ഗുണംചെയ്‌തു.










0 comments