Deshabhimani

print edition ചുമട്ടുതൊഴിലാളികളുടെ ഉശിരൻ സെക്രട്ടറിയറ്റ്‌ മാർച്ച്‌; തൊഴിലാളിദ്രോഹ നടപടികൾ അവസാനിപ്പിക്കണം: ടി പി രാമകൃഷ്ണൻ

CITU.=

കേരള സ്റ്റേറ്റ് ഹെഡ്‍ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സെക്രട്ടറിയറ്റ് മാർച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 05, 2026, 12:22 AM | 1 min read

തിരുവനന്തപുരം : തൊഴിൽ സംരക്ഷണം ഉറപ്പാക്കാതെ സർക്കാർ തുടരുന്ന തൊഴിലാളിദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ. തൊഴിലാളി വിരുദ്ധ ലേബർ കോഡ്‌ നടപ്പാക്കില്ലെന്ന്‌ പ്രഖ്യാപിച്ച മുൻ എൽഡിഎഫ്‌ സർക്കാർ പുതിയ നിയമ നിർമാണമെന്ന നിർദേശം മുന്നോട്ടുവച്ചു. ഇതിന്‌ അനുസൃതമായ നടപടി യുഡിഎഫ്‌ സർക്കാർ സ്വീകരിക്കുന്നില്ല. ആയിരക്കണക്കിന്‌ തൊഴിലാളികളെ പിരിച്ചുവിടുകയാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.


കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ്‌ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സെക്രട്ടറിയറ്റ്‌ മാർച്ച്‌ ഉദ്‌ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് രൂപീകരിക്കാൻ സർക്കാർ നടപടിയെടുക്കുന്നില്ല. ബോർഡിനെ ഇല്ലാതാക്കാനുള്ള നീക്കമാണ്‌ നടത്തുന്നത്‌. തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്ന തീരുമാനം സർക്കാർ നയത്തിന്റെ ഭാഗമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.


ഫെഡറേഷൻ വൈസ്‌ പ്രസിഡന്റ്‌ സി കെ മണിശങ്കർ അധ്യക്ഷനായി. ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ രാമു, ട്രഷറർ എൻ സുന്ദരം പിള്ള, സി ജയൻ ബാബു, എ എം ഇക്ബാൽ, കെ സി രാജഗോപാൽ, കെ എൻ മോഹനൻ, കെ എം അഷറഫ്, സി നാസർ, കോശി അലക്സ് എന്നിവർ സംസാരിച്ചു. ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് അടിയന്തരമായി രൂപീകരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്‌ നടന്ന മാർച്ചിൽ നൂറുകണക്കിന്‌ തൊഴിലാളികൾ അണിനിരന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

badminton

01

print edition യൂത്ത്‌ ഒളിമ്പിക്സ് ബാഡ്‌മിന്റൺ; തൻവി സെമിയിൽ
basket Ball

04

print edition സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബോൾ; എറണാകുളം, ആലപ്പുഴ, 
കോട്ടയം മുന്നേറുന്നു
Migwael

05

print edition മിഗ്വേയേലിന്റെ 
മരണത്തിൽ അന്വേഷണം
Kunya

06

print edition ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റോമയെ 3–2ന് തോൽപ്പിച്ചു; യുണൈറ്റഡ്‌ വിജയവഴിയിൽ
deshabhimani section

Recommended

Deshabhimani
Home