കേരളത്തെ വ്യവസായ വിരുദ്ധമെന്ന് ചിത്രീകരിക്കുന്നവർക്കുള്ള മറുപടിയാണ് കോടതി വിധി: പി രാജീവ്

പി രാജീവ്
തിരുവനന്തപുരം : വ്യവസായ സൗഹൃദ കേരളത്തിന്റെ വളർച്ചയെ ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ സ്വാഗതാർഹമെന്ന് മന്ത്രി പി രാജീവ്. സമീപകാലത്ത് കേരളം കൈവരിച്ച വ്യാവസായിക മുന്നേറ്റം പ്രശംസനീയമാണെന്ന കോടതിയുടെ സുപ്രധാന വിധിപ്രസ്താവന ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിയമപരമായ എല്ലാ അനുമതികളും ചട്ടങ്ങളും പാലിച്ച് നിക്ഷേപം നടത്തുന്ന ഒരു സംരംഭകന് പൂർണ്ണ സംരക്ഷണം നൽകുന്നുണ്ടെന്ന് കോടതി ഈ വിധിയിലൂടെ അടിവരയിട്ടു പറയുന്നുണ്ട്. സംരംഭകർക്ക് സുരക്ഷിതമായി വ്യവസായം നടത്താനുള്ള സാഹചര്യം ഒരുക്കുക എന്നത് സർക്കാരിന്റെ ഉറച്ച നയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി കേരളത്തെ വ്യവസായ വിരുദ്ധമെന്ന് ചിത്രീകരിക്കുന്നവർക്കുള്ള കൃത്യമായ മറുപടി കൂടിയാണ് ഈ കോടതി വിധി. നവകേരള നിർമ്മിതിക്കായി എല്ലാ സംരംഭകർക്കും ഒപ്പം എന്നും കരുത്തായി കൂടെയുണ്ടാകുമെന്നും മന്ത്രി പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പ്
വ്യവസായ സൗഹൃദ കേരളത്തിന്റെ വളർച്ചയെ ശരിവെച്ചുകൊണ്ടുള്ള ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ഏറെ സ്വാഗതാർഹമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ വ്യവസായിക വളർച്ച അടുത്ത കാലത്തായി ഏറെ പ്രശംസനീയമാണെന്ന് ഒരു സുപ്രധാന വിധിപ്രസ്താവനയിലൂടെ ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. നിയമപരമായ എല്ലാ അനുമതികളും ചട്ടങ്ങളും പാലിച്ച് നിക്ഷേപം നടത്തുന്ന ഒരു സംരംഭകന് നിയമം പൂർണ്ണ സംരക്ഷണം നൽകുന്നുണ്ടെന്ന് കോടതി ഈ വിധിയിലൂടെ അടിവരയിട്ടു പറയുന്നു. സംരംഭകർക്ക് സുരക്ഷിതമായി വ്യവസായം നടത്താനുള്ള സാഹചര്യം ഒരുക്കുക എന്നത് സർക്കാരിന്റെ ഉറച്ച നയമാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി കേരളത്തെ വ്യവസായ വിരുദ്ധമെന്ന് ചിത്രീകരിക്കുന്നവർക്കുള്ള കൃത്യമായ മറുപടി കൂടിയാണ് ഈ കോടതി വിധി. നവകേരള നിർമ്മിതിക്കായി എല്ലാ സംരംഭകർക്കും ഒപ്പം എന്നും കരുത്തായി കൂടെയുണ്ടാകും.











0 comments