ad
Deshabhimani

ഉന്നത ഉദ്യോ​ഗസ്ഥർക്ക് സ്റ്റേഷൻ ചുമതല; വിവാദ പട്ടിക പിന്‍വലിച്ച് സര്‍ക്കാര്‍

Kerala Police Head Quarters
വെബ് ഡെസ്ക്

Published on Sep 01, 2026, 08:18 PM | 1 min read

തിരുവനന്തപുരം: സ്റ്റേഷൻ ചുമതലയുള്ള ഉദ്യോ​ഗസ്ഥരുടെ പട്ടികയിൽ അബദ്ധം പറ്റിയതോടെ പിൻവലിച്ച് സർക്കാർ. സസ്പെൻഷനിലിരിക്കുന്ന എഡിജിപി എം ആർ അജിത് കുമാറിന് ഉൾപ്പെടെയുള്ള ഉദ്യോ​ഗസ്ഥർക്ക് സ്റ്റേഷൻ ചുമതല നൽകിയായിരുന്നു പട്ടിക പുറത്തുവന്നത്. വർക്കല പൊലീസ് സ്റ്റേഷന്‍റെ ചുമതലയാണ് അജിത് കുമാറിന് നൽകിയിരുന്നത്. മാസങ്ങള്‍ക്കകം വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥര്‍ അടക്കം പട്ടികയില്‍ ഉണ്ടായിരുന്നെന്നതും പാകപ്പിഴയായി. ഇതോടെ ഡിജിപി റവാഡാ ചന്ദ്രശേഖർ പട്ടിക പിൻവലിച്ചു ഉത്തരവിറക്കുകയായിരുന്നു.


സാധാരണയായി സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥരെ ഔദ്യോഗിക ചുമതലകളിൽ നിന്നോ ഫീൽഡ് ഡ്യൂട്ടികളിൽ നിന്നോ മാറ്റിനിർത്തുകയാണ്

പതിവ്. എന്നാൽ ഇത് തെറ്റിച്ച് ഉത്തരവിറക്കിയതോടെ പട്ടിക വിവാദമായി. സർവീസ് ചട്ടലംഘനങ്ങളും വിവിധ വിവാദങ്ങളും മുൻനിർത്തി സസ്പെൻഷനിൽ തുടരുകയാണ് അജിത് കുമാർ. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിൽ സസ്പെൻഷനിലുള്ള എഡിജിപിയുടെ പേര് ഉൾപ്പെട്ടത് ക്ലറിക്കൽ പിഴവാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നാണ് സൂചന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home