യുഡിഎഫ് സർക്കാർ സംഘപരിവാറിന് വഴിതെളിക്കുന്നു; വിദ്യാർഥി വേട്ടയ്ക്കെതിരെ എസ്എഫ്ഐ

ന്യൂഡൽഹി: കേരളത്തിലെ സർവകലാശാലകളിലെ കാവിവൽക്കരിക്കുന്നതിനെതിരെ എസ്എഫ്ഐ നടത്തിയ മാർച്ചിന് നേരെയുണ്ടായ അതിക്രൂര പൊലീസ് വേട്ടയിൽ ശക്തമായ പ്രതിഷേധം അറിയിച്ച് എസ്എഫ്ഐ. കേരള സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർഥികൾക്കുനേരെ നരനായാട്ട് അഴിച്ചുവിടുകയായിരുന്നു പൊലീസ്.
പെൺകുട്ടികളെ പുരുഷ പൊലീസാണ് ആക്രമിച്ചത്. എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിഅംഗം ആര്യ പ്രസാദിനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവി ഷാജിയ്ക്കും ഗുരുതരമായി പരിക്കേറ്റു.
സർവകലാശാലകളുൾപ്പെടെ വിദ്യാഭ്യാസ മേഖല സംഘപരിവാറിന് അടിയറവുവച്ച സംസ്ഥാന സർക്കാരിനെതിരെയാണ് വിദ്യാഥികൾ പ്രക്ഷോഭം സംഘടിപ്പിച്ചത്. കേരളത്തിലെ സർവകലാശാലകളിലേക്കും വിദ്യാഭ്യാസ മേഖലയിലേക്കും സംഘപരിവാറിന് നുഴഞ്ഞുകയറാൻ സൗജന്യ ലൈസൻസ് നൽകിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ.
സംഘപരിവാറിന്റെ വഗീയതയെ ചെറുക്കേണ്ട സംസ്ഥാന സർക്കാർ ബിജെപി ആർഎസ്എസ് അജൻഡകൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് കേരളത്തിലെ മതേനിരപേക്ഷ സമൂഹം അംഗീകരിക്കില്ലെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ അറിയിച്ചു. പൊലീസ് അതിക്രമത്തിൽ ശരിയായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.









0 comments